തിരുവനന്തപുരം: വർഗീയ ധ്രുവീകരണത്തിൻെറ ഗുണഫലം കോൺഗ്രസും ബി.ജെ.പിയും പങ്കിടുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ബി.ജെ.പി വോട്ടുകച്ചവടത്തിലൂടെ നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം സർക്കാറിനുള്ള ജനങ്ങളുടെ അംഗീകാരമാണെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പര്യടനം നടത്തും. വിവിധ വിഭാഗം ജനങ്ങളുമായി കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങൾ സ്വരുപീക്കുകയാണ് ഇതിൻെറ ലക്ഷ്യമെന്നും വിജയരാഘവൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാെല തുടർ ഭരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന കേരള പര്യടനത്തിെൻറ വിശദാംശങ്ങൾ സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗീകരിച്ചു. എല്ലാ ജില്ലകളിലും വിവിധ മേഖലകളിലെ പ്രമുഖരുമായി ചർച്ച നടത്തുന്ന മുഖ്യമന്ത്രി നിർദേശവും അഭിപ്രായങ്ങളും സ്വീകരിക്കും. ഇങ്ങനെ ലഭിക്കുന്ന നിർദേശങ്ങൾ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾക്കൊള്ളിക്കും.
മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനം ഡിസംബർ 22ന് രാവിലെ കൊല്ലത്ത് നിന്നാണ് ആരംഭിക്കുന്നത്. അതേദിവസം തന്നെ വൈകുന്നേരം പത്തനംതിട്ടയിലും എത്തും. 23ന് രാവിലെ ഇടുക്കി, വൈകീട്ട് കോട്ടയം. 24ന് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന മുഖ്യമന്ത്രി മന്ത്രിസഭായോഗ ശേഷം വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തും.
ഡിസംബർ 26 -കണ്ണൂർ, കാസർകോട്. 27 -കോഴിക്കോട്, വയനാട്. 28 -മലപ്പുറം, പാലക്കാട്. 29 തൃശൂർ. 30 രാവിലെ എറണാകുളം. വൈകീട്ട് ആലപ്പുഴയിലെ കൂടിക്കാഴ്ചയോടെ പര്യടനം അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.