കോൺഗ്രസ്​ സ്ഥാനാർഥികളായി; നേമത്ത്​ കെ. മുരളീധരൻ, ബാലുശ്ശേരിയിൽ ധർമജൻ, ആറിടത്ത്​ പ്രഖ്യാപിച്ചില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ്​ സ്​ഥാനാർഥികളെ ​പ്രഖ്യാപിച്ചു. അനുഭവസമ്പത്തും യുവനിരയും ചേർന്ന പട്ടികയാണ്​ പ്രഖ്യാപിക്കുന്ന​െതന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

86 മണ്ഡലങ്ങളിലെ പട്ടികയാണ്​ പുറത്തുവിട്ടത്​. 92 സീറ്റിലാണ്​ കോ​ൺഗ്രസ്​ മത്സരിക്കുന്നത്​. ആറ്​ മണ്ഡലങ്ങളിലെ സ്​ഥാനാർഥികളെ പിന്നീട്​ പ്രഖ്യാപിക്കും. കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്​, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിലെ സ്​ഥാനാർഥികളാണ്​ ബാക്കിയുള്ളത്​. ​നേമത്ത്​ കെ. മുരളീധരൻ എം.പിയാണ്​ മത്സരിക്കുന്നത്​. ബാലുശ്ശേരിയിൽ സിനിമ നടൻ ധർമജൻ ബോൾഗാട്ടിയാണ്​ മത്സരിക്കുന്നത്​.

25 വയസ്സ്​ മുതൽ 50 വരെയുള്ള 46 പേർ, 50 മുതൽ 60 വയസ്സ്​ വരെയുള്ള 22 പേർ, 60 മുതൽ 70 വയസ്സ്​ വരെയുള്ള 15 പേർ എന്നിങ്ങനെ പട്ടികയിൽ ഇടംപിടിച്ചു. 70 വയസ്സിന്​ മുകളിൽ മൂന്നുപേർ മാത്രമാണുള്ളത്​. പട്ടികയിൽ 55 ശതമാനം പേർ പുതുമുഖങ്ങളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മണ്ഡലവും സ്​ഥാനാർഥികളും: 

ഉദുമ - പെരിയ ബാലകൃഷ്​ണൻ

കാഞ്ഞങ്ങാട് - പി.വി. സുരേഷ്​


പയ്യന്നൂർ - എം. ​പ്രദീപ്​ കുമാർ

കല്ല്യാശ്ശേരി - ബ്രജേഷ്​ കുമാർ

തളിപ്പറമ്പ് - അബ്​ദുൽ റഷീദ്​ പി.വി.

ഇരിക്കൂർ - അഡ്വ. സജീവ്​ ജോസഫ്​

കണ്ണൂർ - സതീഷൻ പാച്ചേനി

തലശ്ശേരി - എം.പി. അരവിന്ദാക്ഷൻ

പേരാവൂർ - അഡ്വ. സണ്ണി ജോസഫ്​

മാനന്തവാടി - പി.കെ. ജയലക്ഷ്​മി

സുൽത്താൻബത്തേരി - ഐ.സി. ബാലകൃഷ്​ണൻ

നാദാപുരം - അഡ്വ. കെ. പ്രവീൺ കുമാർ

കൊയിലാണ്ടി - എൻ. സുബ്രഹ്​മണ്യൻ

ബാലുശ്ശേരി - ധർമജൻ വി.കെ.

കോഴിക്കോട് നോർത്ത്​ - കെ.എം. അഭിജിത്ത്​

ബേപ്പൂർ - അഡ്വ. പി.എം. നിയാസ്​

വണ്ടൂർ - എ.പി. അനിൽകുമാർ

പൊന്നാനി - എ.എം രോഹിത്​

തൃത്താല - വി.ടി. ബൽറാം

ഷൊർണ്ണൂർ - ടി.എച്ച്​. ഫിറോസ്​ ബാബു

ഒറ്റപ്പാലം - ഡോ. സരിൻ

മലമ്പുഴ - എസ്​.കെ. അനന്തകൃഷ്​ണൻ

പാലക്കാട് - ഷാഫി പറമ്പിൽ

തരൂർ - ​കെ.എ. ഷീബ

ചിറ്റൂർ - സുമേഷ്​ അച്യുതൻ

ആലത്തൂർ - പാളയം പ്രദീപ്​

ചേലക്കര - സി.സി. ശ്രീകുമാർ

കുന്നംകുളം - കെ. ജയശങ്കർ

മണലൂർ - വിജയഹരി

വടക്കാഞ്ചേരി - അനിൽ അക്കര

ഒല്ലൂർ - ജോസ്​ വെള്ളൂർ

തൃശൂർ - പത്​മജ വേണുഗോപാൽ

നാട്ടിക - സുനിൽ ലാലൂർ

കൈപ്പമംഗലം - ശോഭ സുബിൻ 

പുതുക്കാട് - അനിൽ അന്തിക്കാട്​

ചാലക്കുടി - ടി.ജെ. സതീഷ്​ കുമാർ

കൊടുങ്ങല്ലൂർ - എം.പി. ജാക്​സൺ

പെരുമ്പാവൂർ - എൽദോസ്​ കുന്നപ്പള്ളി

അങ്കമാലി - റോജി എം. ജോൺ

ആലുവ - അൻവർ സാദത്ത്​

പറവൂർ - വി.ഡി. സതീശൻ

വൈപ്പിൻ - ദീപക്​ ജോയ്​

കൊച്ചി - ടോണി ചമ്മണി

തൃപ്പൂണിത്തുറ - കെ. ബാബു

എറണാകുളം - ടി.ജെ. വിനോദ്​

തൃക്കാക്കര - പി.ടി. തോമസ്​

കുന്നത്തുനാട് - വി.പി. സജീന്ദ്രൻ

മൂവാറ്റുപുഴ - ഡോ. മാത്യു കുഴൽനാടൻ

ദേവികുളം - ഡി. കുമാർ

ഉടുമ്പൻചോല - അഡ്വ. ഇ.എം. അഗസ്റ്റി

പീരുമേട് - സിറിയക്​ തോമസ്​

വൈക്കം - ഡോ. പി.ആർ. സോന

കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ

പുതുപ്പള്ളി- ഉമ്മൻ ചാണ്ടി

കാഞ്ഞിരപ്പള്ളി - ജോസഫ്​ വാഴക്കൻ

പൂഞ്ഞാർ - അഡ്വ. ടോമി കല്ലാനി

അരൂർ - ഷാനിമോൾ ഉസ്​മാൻ

ചേർത്തല - എസ്​. ശരത്​

ആലപ്പുഴ - ഡോ. കെ.എസ്​. മനോജ്​

അമ്പലപ്പുഴ - അഡ്വ. എം. ലിജു

ഹരിപ്പാട് - രമേശ്​ ചെന്നിത്തല

കായംകുളം - അരിത ബാബു

മാവേലിക്കര - കെ.കെ. ഷാജു

ചെങ്ങന്നൂർ - എം. മുരളി

റാന്നി - റിങ്കു ചെറിയാൻ

ആറന്മുള - കെ. ശിവദാസൻ നായർ

കോന്നി - റോബിൻ പീറ്റർ

അടൂർ - എം.ജി. കണ്ണൻ

കരുനാഗപ്പള്ളി - സി.ആർ. മഹേഷ്​

കൊട്ടാരക്കര - രഷ്​മി ആർ

പത്തനാപുരം - ജ്യോതികുമാർ ചാമക്കാല

ചടയമംഗലം - എം.എം. നസീർ

കൊല്ലം - ബിന്ദു കൃഷ്​ണ

ചാത്തന്നൂർ - പീതാംബര കുറുപ്പ്​

വർക്കല - ബി.ആർ.എം ഷഫീർ

ചിറയിൻകീഴ് - അനൂപ്​ ബി.എസ്​

നെടുമങ്ങാട് - പി.എസ്​. പ്രശാന്ത്​

വാമനപുരം - ആനാട്​ ജയൻ

കഴക്കൂട്ടം - ഡോ. എസ്​.എസ്​. ലാൽ

തിരുവനന്തപുരം - വി.എസ്​. ശിവകുമാർ

നേമം - കെ. മുരളീധരൻ

അരുവിക്കര - കെ.എസ്​. ശബരീനാഥ്​

പാറശ്ശാല - അൻസജിത റസൽ

കാട്ടാക്കട - മലയിൻകീഴ്​ വേണുഗോപാൽ

കോവളം - എം. വിൻസെന്‍റ്​

നെയ്യാറ്റിൻകര - ആർ. ശെൽവരാജ്​

Tags:    
News Summary - Congress announces candidates in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.