പട്ടാമ്പി: കേരളത്തിൽനിന്ന് ജയിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികൾ നരേന്ദ്ര മോദിക്കുള്ള ഫിക്സഡ് ഡെപ്പോസിറ്റാണെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവൻ. സിത്താര ഓഡിറ്റോറിയത്തിൽ നടന്ന പട്ടാമ്പി മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിക്ക് ഭൂരിപക്ഷം കിട്ടാത്ത തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. മോദിക്കുള്ള ഫിക്സഡ് ഡെപ്പോസിറ്റിനായി കേരളത്തിൽനിന്ന് ഒരു എം.പിയും ഉണ്ടായിക്കൂട. അഞ്ചുവർഷത്തെ യു.ഡി.എഫ് എം.പിമാരുടെ പാർലമെന്റിലെ പ്രവർത്തനം നിഷേധാത്മകവും അപമാനവുമാണെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് പാലക്കാട് ലോക്സഭ മണ്ഡലം സെക്രട്ടറി എൻ.എൻ. കൃഷ്ണദാസ്, എൻ.സി.പി ജില്ല പ്രസിഡന്റ് എ. രാമസ്വാമി, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി അഷറഫലി വല്ലപ്പുഴ, ജനതാദൾ (എസ്) പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പടനായകത്ത്, സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ ടി.കെ. നാരായണദാസ്, എൻ.പി. വിനയകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഒ.കെ. സൈതലവി, കെ. പരമേശ്വരൻ, എൻ.സി.പി ജില്ല സെക്രട്ടറി കെ.പി. അബ്ദുറഹ്മാൻ, പട്ടാമ്പി നിയോജക മണ്ഡലം പ്രസിഡന്റ് പി. സുന്ദരൻ, കോൺഗ്രസ് എം നിയോജക മണ്ഡലം സെക്രട്ടറി എം. ഹാരിഫ് ബാബു, സി. അച്യുതൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് മുഹസിൻ എം.എൽ.എ (ചെയർ.), എൻ.പി. വിനയകുമാർ (ജന. കൺ.) എന്നിവരടങ്ങിയ 1500 അംഗ കമ്മിറ്റിയെയും 151 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. തുടർന്ന് മേലെ പട്ടാമ്പി പി.കെ. രാജൻ സ്മാരകത്തിൽ ഒരുക്കിയ പട്ടാമ്പി അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് എൻ.എൻ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.