കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിച്ചു; മാളയിൽ ഉമ്മൻ ചാണ്ടി സുവർണജൂബിലി പരിപാടി നടത്താനായില്ല

മാള (തൃ​ശൂർ): ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തി​െൻറ സുവർണജൂബിലി പരിപാടി മാളയിൽ  നടത്താൻ കോൺഗ്രസ് ഇരുവിഭാഗമായി ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസ് എത്തി സമന്വയത്തിന് ശ്രമിച്ചെങ്കിലും ഒത്തുതീർപ്പിന് ഇരുവിഭാഗവും തയാറായില്ല.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവങ്ങളുടെ തുടക്കം. ഐ.എൻ.ടി.യു.സിയുടെ ബാനറിൽ കോൺഗ്രസ് നേതാക്കളായ സോയ് കോലഞ്ചേരി, ജോഷി പെരേപാടൻ, ദിലീപ് പരമേശ്വരൻ എന്നിവരുടെ നേതൃത്വത്തിൽ മാള ടൗണിൽ പരിപാടിക്കായി ഒരുക്കങ്ങൾ നടത്തി. സോണിയ ഗാന്ധിയുടെ പ്രസംഗം കാണാൻ ഓൺലൈൻ സംവിധാനവും ഒരുക്കി.

വൈകീട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി സെക്രട്ടറി എ.എ. അഷ്​റഫ്, ജില്ല പഞ്ചായത്തംഗം നിർമൽ സി. പാത്താടൻ, വക്കച്ചൻ അമ്പുക്കൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പരിപാടി നടത്താൻ ടൗണിൽ എത്തിച്ചേർന്നു. നേരത്തേ നിർമിച്ച താൽക്കാലിക പന്തലിൽ കസേരകൾ കൊണ്ടുവന്നിട്ടു. ഓൺലൈൻ ടി.വി സംവിധാനം സ്ഥാപിക്കാൻ ശ്രമം നടത്തി.

ഈ സമയം ഐ.എൻ.ടി.യു.സി നേതാക്കളെത്തി ഓൺലൈൻ സംവിധാനം സ്ഥാപിക്കേണ്ടതില്ലെന്നും തങ്ങൾ നേരത്തേ ടി.വി സ്ഥാപിച്ചതായും പറഞ്ഞു. ഇതേച്ചൊല്ലി തർക്കവും തുടർന്ന് വാഗ്വാദങ്ങളും നടന്നു. അന്തരീക്ഷം സംഘർഷത്തിലായതോടെ പൊലീസ് എത്തി.

ഇരുവിഭാഗവും ഒന്നിച്ച് നടത്താൻ ആവശ്യപ്പെട്ട് സമന്വയത്തിന് ശ്രമിച്ചെങ്കിലും ഒത്തുതീർപ്പിന് ഇരുവിഭാഗവും തയാറായില്ല. തുടർന്ന് പരിപാടി നടത്താതെ പിരിഞ്ഞുപോകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. പിരിഞ്ഞുപോയ ഐ.എൻ.ടി.യു.സി വിഭാഗം ഇവരുടെ ഓഫിസിനുള്ളിൽ കയറി ഓൺലൈൻ സമ്മേളനം കണ്ടു. കൂടാതെ മുദ്രാവാക്യം വിളിക്കുകയും ലഡു വിതരണം നടത്തുകയും ചെയ്​തു.

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുൻകൂട്ടി തീരുമാനം എടുക്കാതിരുന്നതിനാലാണ് തങ്ങൾ പരിപാടി സംഘടിപ്പിച്ചതെന്ന് കോൺഗ്രസ് മാള ബൂത്ത് ലോക്കൽ വൈസ് പ്രസിഡൻറ് സോയ് കോലഞ്ചേരി പറഞ്ഞു. അതേസമയം, നേരത്തേതന്നെ തീരുമാനം എടുത്തതായി ഡി.സി.സി സെക്രട്ടറി എ.എ. അഷ്​റഫ് അറിയിച്ചു.

Tags:    
News Summary - Congress leaders turned group and clashed in mala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.