കോൺഗ്രസ്​ പട്ടിക ഇന്ന്​: എന്തും സംഭവിക്കാം...

ന്യൂ​ഡ​ൽ​ഹി: സ​മ്പൂ​ർ​ണ സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക ഞാ​യ​റാ​ഴ്​​ച ഇ​റ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ബാ​ക്കി​നി​ൽ​ക്കെ, നേ​മം അ​ട​ക്കം വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ത​പ്പി​ത്ത​ട​ഞ്ഞ്​ കോ​ൺ​ഗ്ര​സ്. അ​നി​ശ്ചി​ത​ത്വ​വും പ്ര​തി​ഷേ​ധ​വും തു​ട​രു​ന്ന​തി​നി​ട​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം നേ​താ​ക്ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്​​ത​മാ​യി, മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പ​ട്ടി​ക പു​റ​ത്തി​റ​ക്കു​ന്ന​ത്​ സം​ശ​യ​ത്തി​ലാ​യി.

നേ​താ​ക്ക​ളു​ടെ വാ​ക്കു​ക​ളി​ൽ പ​റ​യു​ന്ന നേ​മ​​ത്തെ 'ക​രു​ത്ത​നും സ​മ​ർ​ഥ​നു​മാ​യ' സ്ഥാ​നാ​ർ​ഥി ഉ​മ്മ​ൻ ചാ​ണ്ടി​യാ​കാ​മെ​ന്ന ഊ​ഹാ​പോ​ഹ​ത്തി​ന്​ അ​റു​തി​വ​രാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്​ പു​തു​പ്പ​ള്ളി​യി​​ൽ ഞാ​യ​റാ​ഴ്​​ച​യു​ണ്ടാ​യ വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ൾ. തൃ​പ്പൂ​ണി​ത്തു​റ​യി​ൽ കെ. ​ബാ​ബു, കൊ​ല്ല​ത്ത്​ ബി​ന്ദു​കൃ​ഷ്​​ണ, ക​ൽ​പ​റ്റ​ക്ക്​ വേ​ണ്ടി ടി. ​സി​ദ്ദീ​ഖ്​ എ​ന്നി​ങ്ങ​നെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നു​വേ​ണ്ടി​യു​ള്ള സ​മ്മ​ർ​ദ​ങ്ങ​ൾ പു​റ​മെ. ഇ​തി​നി​ട​യി​ൽ അ​ന്തി​മ​പ​ട്ടി​ക നേ​തൃ​ത്വ​ത്തി​ന്​ മു​ന്നി​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​യി. അതിനിടെ ഹൈകമാൻഡ്​ വിളിപ്പിച്ചതായി പറയുന്ന കെ. മുരളീധരൻ എം.പി ഇന്ന്​ ഡൽഹിയിൽ എത്തും.

ച​ർ​ച്ച​ക​ൾ പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യാ​ണ്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നെ ഡ​ൽ​ഹി​യി​ൽ നി​ർ​ത്തി ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ്​ ചെ​ന്നി​ത്ത​ല​യും നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ച​ത്. പ​ട്ടി​ക വ​രു​േ​മ്പാ​ഴ​ത്തെ ത​ർ​ക്ക​ങ്ങ​ൾ പ​റ​ഞ്ഞൊ​തു​ക്കാ​നും പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നു​മെ​ന്ന പേ​രി​ലാ​ണ്​ അ​വ​ർ ച​ർ​ച്ച മു​ഴു​മി​പ്പി​ക്കാ​തെ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ മ​ട​ങ്ങി​യ​ത്. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഹൈ​ക​മാ​ൻ​ഡ്​ പ്ര​തി​നി​ധി​ക​ൾ കൂ​ടി​യാ​യ എ​ച്ച്.​കെ. പാ​ട്ടീ​ൽ, എ.​കെ. ആ​ൻ​റ​ണി, കെ.​സി. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​രു​മാ​യി ശ​നി​യാ​ഴ്​​ച ച​ർ​ച്ച തു​ട​ർ​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര്​ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ന​പ്പു​റം, അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളെ​ത്തി​യി​ട്ടും പ​ല മ​ണ്ഡ​ല​ങ്ങ​ളെ​ക്കു​റി​ച്ചും രാ​ത്രി വൈ​കി​യും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. നേ​മ​ത്ത്​ പ്ര​മു​ഖ നേ​താ​വി​നെ​യ​ല്ലാ​തെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യാ​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ​നി​ന്നും എ​തി​ർ ചേ​രി​യി​ൽ​നി​ന്നും ഇ​നി ക​ടു​ത്ത വി​മ​ർ​ശ​നം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന പ്ര​ശ്​​ന​ച്ചു​ഴി​യി​ലാ​ണ്​ ​കോ​ൺ​ഗ്ര​സ്. വ​ഴി​വി​ട്ട പ്രാ​ധാ​ന്യം കൊ​ടു​ത്ത്​ നേ​മം ച​ർ​ച്ച മു​ന്നോ​ട്ടു​നീ​ക്കി​യ​തി​ൽ പി​ഴ​ച്ചു​വെ​ന്ന വി​മ​ർ​ശ​നം കെ. ​മു​ര​ളീ​ധ​ര​ൻ ഇ​തി​ന​കം ഉ​ന്ന​യി​ച്ചു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മ​ത്സ​രി​ക്കാ​ൻ ഹൈ​ക​മാ​ൻ​ഡ്​ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ത​യാ​റാ​ണെ​ന്ന്​ മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി​ട്ടു​​ണ്ട്. എ​ന്നാ​ൽ, ഏ​റെ വെ​ല്ലു​വി​ളി​നി​റ​ഞ്ഞ നേ​മ​ത്തെ മ​ത്സ​ര​വി​ജ​യം മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യ​ത്തി​ൽ പു​തി​യ അ​വ​കാ​ശ​വാ​ദ​ത്തി​ന്​ വ​ഴി​വെ​ക്കു​മെ​ന്ന​തി​നാ​ൽ ത​ൽ​പ​ര​ക​ക്ഷി​ക​ൾ മൗ​നം​പാ​ലി​ക്കു​ന്നു. അ​തേ​സ​മ​യം, നേ​മ​ത്ത്​ ദു​ർ​ബ​ല​നാ​യൊ​രു സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​നു​മാ​വി​ല്ല.

കെ. ​ബാ​ബു​വി​നും മ​റ്റു​മാ​യു​ള്ള ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ശ്ര​മം അ​ട​ക്കം മ​റ്റു​സ​മ്മ​ർ​ദ​ങ്ങ​ളും അ​യ​ഞ്ഞി​ട്ടി​ല്ല. അ​വ​സാ​ന​വ​ട്ട പ്ര​തി​ഷേ​ധ​ങ്ങ​ളും വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ളും​മൂ​ലം സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യേ​ക്കും. പു​റ​ത്തു​വി​ടാ​ത്ത 81 പേ​രു​ടെ പ​ട്ടി​ക​യും അ​ത​നു​സ​രി​ച്ചു​ള്ള മാ​റ്റ​ങ്ങ​ൾ​ക്ക്​ വി​ധേ​യം. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 11ന്​ ​സ​മ്പൂ​ർ​ണ​പ​ട്ടി​ക ഇ​റ​ക്കു​മെ​ന്നാ​ണ്​ പ്ര​ഖ്യാ​പ​നം.

Tags:    
News Summary - Congress list today: Anything can happen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.