ന്യൂഡൽഹി: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് അക്കൗണ്ട് തുറന്ന ബി.ജെ.പിയെ തളക്കാൻ കോൺഗ്രസ് നേമത്ത് കളത്തിലിറക്കുന്നത് ആരെ? പുതുപ്പള്ളി വിട്ട് ഉമ്മൻ ചാണ്ടി നേമത്ത് മത്സരിക്കുമോ? വട്ടിയൂർക്കാവിൽനിന്ന് വടകര വഴി ലോക്സഭയിലെത്തിയ കെ. മുരളീധരൻ ഹൈകമാൻഡ് നിർദേശപ്രകാരം ഇറങ്ങുമോ? കോൺഗ്രസ് സ്ഥാനാർഥിനിർണയ ചർച്ചകൾക്കിടയിൽ നേമം ശ്രദ്ധാകേന്ദ്രം.
വായുവിൽനിന്ന് ഉയർന്നുവന്ന നിർദേശം മാത്രമാണിതെന്നും, താൻ അറിഞ്ഞിട്ടില്ലെന്നും ഉമ്മൻ ചാണ്ടി ആണയിടുന്നു. ഇന്നലെയും ഇന്നും നാളെയും പുതുപ്പള്ളിയാണ് തെൻറ തട്ടകമെന്ന് അദ്ദേഹം മുേമ്പ പറഞ്ഞു വെക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ചാണ്ടി ഉമ്മനെ പുതുപ്പള്ളി ഏൽപിച്ച് ഉമ്മൻ ചാണ്ടി നേമത്ത് എത്തുമെന്ന വിധത്തിൽ ഊഹാപോഹം കൊഴുത്തത്.
ഉമ്മൻ ചാണ്ടി പറഞ്ഞതടക്കം മൂന്നു കാരണങ്ങളാൽ അദ്ദേഹം നേമത്തു മത്സരിക്കാനുള്ള സാധ്യത അടച്ചു കളയുന്നു. പുതുപ്പള്ളിതന്നെ ഉമ്മൻ ചാണ്ടിയുടെ തട്ടകം. തന്നെ അറിയുന്ന വോട്ടർമാർക്കിടയിൽ വീണ്ടുമൊരിക്കൽകൂടി കൈ വീശിയാൽ അനാരോഗ്യങ്ങൾക്കിടയിലും ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിക്കോട്ട ഭദ്രം. എന്നാൽ, അനാരോഗ്യത്തിനിടയിൽ നേമത്തെ പ്രചാരണം കഠിനമാവും. ബി.ജെ.പി ജയിച്ച നേമത്ത് ഒരു ക്രൈസ്തവ സ്ഥാനാർഥി എന്നതും രാഷ്ട്രീയ ചതുരംഗ പലകയിലെ അടവു നയങ്ങൾക്ക് ഇണങ്ങില്ല.
നേമത്തേക്ക് താനില്ലെന്ന് കെ. മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്. വടകരയിൽ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിനു കൂടി സാധ്യത തുറക്കുന്നതാണ് മുരളീധരെൻറ സ്ഥാനാർഥിത്വം. കോൺഗ്രസിന് ലോക്സഭയിലെ അംഗബലം പരിമിതമാണെന്നിരിക്കേ, വടകര കോൺഗ്രസിന് മറ്റൊരു വെല്ലുവിളിയാകും. ഹൈകമാൻഡിെൻറ പ്രത്യേക താൽപര്യമില്ലെങ്കിൽ മുരളീധരൻ നേമത്തോ, വട്ടിയൂർക്കാവിൽപോലുമോ സ്ഥാനാർഥിയാവില്ല.
നേമത്ത് പ്രമുഖനെ കോൺഗ്രസ് രംഗത്തിറക്കിയാൽ രാഷ്ട്രീയമായ മറ്റൊരു അപകടമുള്ളത് കോൺഗ്രസ് നേതാക്കൾ ഇതിനിടയിൽ ചർച്ച ചെയ്യുന്നുണ്ട്. നേമത്തിന് അമിത പ്രാധാന്യം കൊടുക്കേണ്ടതില്ല.
കേരളത്തിൽ മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ്. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിെൻറ മുൻനിര നേതാക്കളിലൊരാൾ ഇറങ്ങുേമ്പാൾ മത്സരം കോൺഗ്രസും ബി.ജെ.പിയും എന്ന മട്ടിൽ നേമം അസാധാരണ ശ്രദ്ധയാകർഷിക്കും. അത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ചർച്ചയുടെ ഗതിതന്നെ തിരിക്കും.
അപ്പോൾ നേമത്തെ ചുറ്റിപ്പറ്റി ഇങ്ങനെയൊരു ചർച്ച നടക്കുന്നതെങ്ങനെ? സംസ്ഥാനത്തെ മുതിർന്ന നേതാക്കളെല്ലാം ഒന്നിച്ച് കൈമലർത്തുന്നു. ഇനി ഹൈകമാൻഡിെൻറ പ്രത്യേക താൽപര്യമുണ്ടോ? അത് പട്ടികയിൽ പ്രതിഫലിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.