തിരുവനന്തപുരം: ചെങ്ങന്നൂരിലെ പരാജയം കോൺഗ്രസിൽ ചർച്ചയായിരിക്കെ, പാർട്ടി മുഖപത്രവും നേതൃത്വത്തിനെതിരെ. മുഖപ്രസംഗത്തിലാണ് ‘വീക്ഷണം’ കടുത്ത പ്രയോഗം നടത്തുന്നത്. ശക്തരായ പ്രതിയോഗികളോട് ഏറ്റുമുട്ടാൻ ആവണക്കെണ്ണ കുടിച്ച വയറുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ല. ആധുനിക അടിതട പ്രയോഗം പയറ്റിയേ മതിയാവൂ. ഗ്രൂപ്പിെൻറ പേരിൽ അണ്ടനും മൊശകോടനും നേതൃസ്ഥാനത്ത് എത്തുന്നതുകൊണ്ടാണ് കോൺഗ്രസ് തോൽക്കുന്നതെന്ന് മുഖപ്രസംഗം തുറന്നടിച്ചു.
2016ൽ തുടർഭരണസാധ്യത കളഞ്ഞു കുളിച്ച യു.ഡി.എഫ് പാഠം പഠിക്കുന്നില്ല. കെ.പി.സി.സി, ഡി.സി.സി പുനഃസംഘടനയിൽ മാത്രമാണ് നേതാക്കൾക്ക് താൽപര്യം. മണ്ഡലം, ബൂത്ത് കമ്മിറ്റികൾ ജഡാവസ്ഥയിലാണ്. ഗ്രൂപ് വേണ്ട എന്ന് പറയുന്നത് ൈകയടി നേടാനുള്ള വികല അഭിപ്രായമാണ്. നേതാക്കളെത്തുമ്പോൾ മുഖം കാണിച്ചും ചെവി തിന്നും പെട്ടി പേറിയും നടക്കുന്നവർ പാർട്ടിയിലെ പതിരും കളകളുമാണ്. ഈ കള പറിച്ചും പതിരു കളഞ്ഞും മാത്രമേ പ്രസ്ഥാനത്തെ രക്ഷിക്കാനാകൂ. ജൂബിലികൾ ആഘോഷിച്ച നേതാക്കൾ പുതുതലമുറയുടെ ഉപദേശികളും മാർഗദർശികളുമായി മാറണം.
വിശ്വാസികളുടെയും അവിശ്വാസികളുടെയും താൽപര്യം സംരക്ഷിക്കുന്ന കോൺഗ്രസ് മർക്കസുകളിലും മഠങ്ങളിലും അരമനകളിലും കയറിയിറങ്ങുന്നത് അവസാനിപ്പിക്കണം. ഈ സന്ദർശനം ദലിത്- ആദിവാസി ഊരുകളിലേക്കും കടലോരത്തെ കൂരകളിലേക്കും നടത്തിയാൽ പതിത വർഗത്തിെൻറ പിന്തുണ കോൺഗ്രസിന് തിരിച്ചുപിടിക്കാം- മുഖപ്രസംഗം പറയുന്നു. എ വിഭാഗം വക്താവ് എന്നറിയപ്പെടുന്ന പി.ടി. തോമസ് എം.എൽ.എയാണ് ഇപ്പോൾ പത്രം എഡിറ്റർ.
മുഖപ്രസംഗം: ഉത്തരവാദികൾക്കെതിരെ നടപടി– ഹസൻ
തിരുവനന്തപുരം: പാർട്ടി പത്രത്തിലെ മുഖപ്രസംഗം കോൺഗ്രസിെൻറ അഭിപ്രായമല്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ചചെയ്താണ് നയപരമായ കാര്യങ്ങളില്‍ മുഖപ്രസംഗം എഴുതാറ്. അതിന് വിരുദ്ധമായി പ്രസിദ്ധീകരിച്ച മുഖപ്രസംഗം എഴുതിയ ആളിെൻറ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഇത്തരമൊരു മുഖപ്രസംഗം വന്നതിനെക്കുറിച്ച് അന്വേഷിച്ച് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.