തിരുവനന്തപുരം: കെ.എം മാണിക്കെതിരായ വീക്ഷണം ദിനപത്രത്തിന്‍റെ മുഖപ്രസംഗം കോൺഗ്രസിന്‍റെ അഭിപ്രായമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിനോട് കോൺഗ്രസിന് യോജിപ്പില്ല. മുഖപ്രസംഗം വസ്തുതാപരമല്ലെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.എം-ബി.ജെ.പി അക്രമം വഴി സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുകയാണ്. ഇരുപാർട്ടികളും ആയുധം താഴെ ഇടണം. കേരളത്തിലെ പൊലീസ് പൂർണ പരാജയമെന്നും ചെന്നിത്തല ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.