യു.സി. രാമൻ

കോങ്ങാട് സീറ്റ്​ മുസ്​ലിം ലീഗിന്​ നൽകിയതിനെതിരെ കോൺഗ്രസ്​; നേതാക്കൾ രാജി സന്നദ്ധത പ്രഖ്യാപിച്ചു

കോങ്ങാട് (പാലക്കാട്​): നിയമസഭ മണ്ഡലത്തിൽ മുസ്​ലിം ലീഗ്​ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശിക കോൺഗ്രസ് ഘടകങ്ങൾ. മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളിലെ കോൺഗ്രസിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും പോഷക സംഘടന നേതാക്കളും പ്രവർത്തകരും യോഗം ചേർന്ന് നേതാക്കൾ രാജി സന്നദ്ധത പ്രഖ്യാപിച്ചു. ഇക്കാര്യം ഡി.സി.സി, കെ.പി.സി.സി.നേതൃത്വത്തെയും തെരഞ്ഞെടുപ്പ് സമിതിയെയും അറിയിച്ചു.

ഡി.സി.സി സെക്രട്ടറിമാരായ സി. അച്യുതൻ നായർ, എം.എൻ. ഗോകുൽദാസ്, ബ്ലോക്ക്കോൺഗ്രസ് പ്രസിഡന്‍റ്​ സി.എൻ. ശിവദാസൻ, മണ്ഡലം യു.ഡി.എഫ്.ചെയർമാൻ ആന്‍റണി മതിപ്പുറം എന്നിവരു​ൾപ്പെടെ പ​െങ്കടുത്ത യോഗത്തിലാണ്​ രാജി ഭീഷണി മുഴക്കിയത്​. ലീഗ്​ ആവശ്യപ്പെട്ട പട്ടാമ്പി മണ്ഡലം നൽകാൻ തയാറാവാതിരുന്ന കോൺഗ്രസ്​, പകരം കോങ്ങാട്​ നൽകുകയായിരുന്നു.

മുൻ കുന്ദമംഗലം എം.എൽ.എയും ദലിത്​​ ലീഗ്​ നേതാവുമായ യു.സി. രാമനെ ലീഗ്​ ഇവിടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ​പ്രദേശിക കോൺഗ്രസ്​ ഒന്നടങ്കം ലീഗ്​ സ്ഥാനാർഥിക്കെതിരെ പരസ്യമായി രംഗത്തുവന്നത്​ യു.ഡി.എഫിന്​ പുതിയ തലവേദനയായി.

Tags:    
News Summary - Congress opposes allotment of Kongad seat to Muslim League; Leaders announce resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.