representational image

കോൺഗ്രസ് പുനഃസംഘടന ഏഴ് ജില്ലകളിൽ ഏകദേശ ധാരണ


ഉപസമിതിക്ക് തീരുമാനമെടുക്കാൻ കഴിയാത്തവയിൽ കെ.പി.സി.സി

അന്തിമവാക്കാവും

തിരുവനന്തപുരം: ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായുള്ള ഏഴംഗ ഉപസമിതിയുടെ സ്ക്രീനിങ് തുടരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാത്രി വൈകിയും നടന്ന സ്ക്രീനിങ്ങിൽ ഏഴ് ജില്ലകളിലെ പട്ടികഏകദേശ ധാരണയിലെത്തിയെന്ന് അറിയുന്നു. വടക്കൻ ജില്ലകളിൽനിന്നുള്ള കരട് പട്ടികകളാണ് സമിതി ആദ്യം പരിഗണനക്കെടുത്തത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ പട്ടികയിലാണ് തിങ്കളാഴ്ച ധാരണയിലെത്തിയത്. ചൊവ്വാഴ്ച വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ പട്ടിക പരിശോധിച്ചു. മൂന്നും നാലും പേരുകൾ ഉയർന്ന സ്ഥാനങ്ങളുടെ കാര്യത്തിൽ ദീർഘമായ ചർച്ചയാണ് നടക്കുന്നത്.

ഉപസമിതി അംഗങ്ങൾക്കിടയിലും പേരുകളുടെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നത് ചർച്ചയെ സങ്കീർണമാക്കുന്നു. ഉപസമിതിക്ക് തീരുമാനമെടുക്കാൻ കഴിയാത്തവയിൽ കെ.പി.സി.സി ആയിരിക്കും അന്തിമവാക്ക്. യോഗം ബുധനാഴ്ചയും തുടരും. ഈ മാസം 30നകം അന്തിമ പട്ടിക പ്രഖ്യാപിക്കാനാണ് ശ്രമം.



Tags:    
News Summary - Congress revamp: seven district issue solved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.