കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞ്​ പറ്റില്ലെന്ന്​ കോൺഗ്രസ്​; ലീഗിൽ പ്രതിസന്ധി

കൊ​ച്ചി: ക​ള​മ​​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞ്​ മ​ത്സ​രി​ക്കു​ന്ന​തി​ൽ എ​തി​ർ​പ്പു​മാ​യി കോ​ൺ​ഗ്ര​സ്.

പാ​ലാ​രി​വ​ട്ടം പാ​ലം നി​ർ​മാ​ണ അ​ഴി​മ​തി കേ​സി​ൽ വി​ജി​ല​ൻ​സ്​ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്​ മ​റ്റ്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​സാ​ധ്യ​ത​ക്ക്​ മ​ങ്ങ​ലേ​ൽ​പ്പി​ക്കു​മെ​ന്നാ​ണ്​ വാ​ദം.

അ​തേ​സ​മ​യം, ക​ള​മ​ശ്ശേ​രി​യി​ൽ മു​സ്​​ലിം ലീ​ഗ്​ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ഇ​ബ്രാ​ഹിം കു​ഞ്ഞി​നാ​ണ്​ വി​ജ​യ​സാ​ധ്യ​ത​യെ​ന്ന്​ വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്.

പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി​ക്കേ​സ്​ സം​സ്ഥാ​ന​ത​ല​ത്തി​ൽ ത​ന്നെ പ്ര​ചാ​ര​ണ വി​ഷ​യ​മാ​യി എ​ൽ.​ഡി.​എ​ഫ്​ ഉ​യ​ർ​ത്തു​ന്ന​തി​ന്​ ഇ​ബ്രാ​ഹിം കു​ഞ്ഞി​െൻറ സ്ഥാ​നാ​ർ​ഥി​ത്വം വ​ഴി​തെ​ളി​ക്കു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ജി​ല്ല നേ​തൃ​ത്വം വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

ബാ​ർ കോ​ഴ കേ​സ്​ ഉ​യ​ർ​ത്തി ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ കെ. ​ബാ​ബു​വി​നെ​തി​രെ ന​ട​ത്തി​യ പ്ര​ചാ​ര​ണം എ​ൽ.​ഡി.​എ​ഫി​ന്​ തു​ണ​യാ​യ​ത്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ക​ള​മ​ശ്ശേ​രി​യി​ൽ ഇ​ബ്രാ​ഹിം​കു​ഞ്ഞി​െൻറ വ്യ​ക്തി​പ്ര​ഭാ​വം ഇ​ക്കു​റി​യും വി​ജ​യം കൊ​ണ്ടു​വ​ന്നാ​ലും പാ​ലാ​രി​വ​ട്ടം പാ​ലം സം​സാ​ര വി​ഷ​യ​മാ​യ തൃ​പ്പൂ​ണി​ത്തു​റ, എ​റ​ണാ​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ൽ യു.​ഡി.​എ​ഫി​ന്​ വി​ന​യാ​കും. ഇ​ബ്രാ​ഹിം​കു​ഞ്ഞും മ​ക​ൻ വി.​കെ. അ​ബ്​​ദു​ൽ ഗ​ഫൂ​റും മ​ത്സ​രി​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ്​ കോ​ൺ​ഗ്ര​സ്​ മു​സ്​​ലിം ലീ​ഗി​ന്​ മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

എ​ന്നാ​ൽ, മ​ത്സ​രി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​ണെ​ന്നും കോ​ട​തി കു​റ്റ​വാ​ളി​യെ​ന്ന്​ വി​ധി​ക്കും മു​മ്പ്​ ത​ന്നെ മാ​റ്റി​നി​ർ​ത്താ​ൻ പ​റ്റി​ല്ലെ​ന്നും ഇ​ബ്രാ​ഹിം​കു​ഞ്ഞ്​ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ള​മ​ശ്ശേ​രി​യി​ൽ വി​ജ​യി​ക്കാ​ൻ ത​െൻറ സ്ഥാ​നാ​ർ​ഥി​ത്വം ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ലീ​ഗ്​ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. ഇ​തോ​ടെ ലീ​ഗ്​ സം​സ്ഥാ​ന നേ​തൃ​ത്വം വെ​ട്ടി​ലാ​യി. അ​വ​സാ​ന തീ​രു​മാ​നം ഇ​ബ്രാ​ഹിം​കു​ഞ്ഞ്​ ത​ന്നെ എ​ടു​ക്ക​​ട്ടെ​യെ​ന്ന നി​ല​പാ​ടി​ലാ​ണ്​ നേ​തൃ​ത്വം.

ഇ​ത്ത​വ​ണ മാ​ത്ര​മാ​യി ടി.​എ. അ​ഹ​മ്മ​ദ്​ ക​ബീ​റി​നെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​െൻറ കൂ​ടി പി​ന്തു​ണ​യോ​ടെ ക​ള​മ​ശ്ശേ​രി​യി​ൽ മ​ത്സ​രി​പ്പി​ക്കാ​നും ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു.

അ​ത​ല്ലെ​ങ്കി​ൽ ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്​ സ​മ്മ​ത​നാ​യ മ​റ്റൊ​രാ​ളെ ഒ​ത്തു​തീ​ർ​പ്പ്​ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നും നീ​ക്ക​മു​ണ്ട്. മു​സ്​​ലിം ലീ​ഗ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​എം. സ​ലീ​മി​െൻറ പേ​രാ​ണ്​ അ​തി​നാ​യി ഉ​യ​രു​ന്ന​ത്.

Tags:    
News Summary - Congress says will not allow VK Ebrahimkunju to contest from Kalamassery; Crisis in muslim league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.