പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസ് കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ഷൈലജ ടീച്ചർ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിന്റെ പേരിൽ മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയത്.
പ്രതിഷേധത്തിന്റെ മറവിൽ കോൺഗ്രസ് വിധ്വംസക പ്രവർത്തനത്തിനാണ് നേതൃത്വം കൊടുക്കുന്നത്. ഇത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.