representative image

വടക്കഞ്ചേരിയിൽ കോൺഗ്രസ്​ പ്രവർത്തകന്​ വെ​​േട്ടറ്റു; പിന്നിൽ ബി.ജെ.പിയെന്ന്​ ആരോപണം

പാലക്കാട്​: വടക്കഞ്ചേരിയിൽ കോൺഗ്രസ്​ പ്രവർത്തകന്​ വെ​േട്ടറ്റു. വടക്കഞ്ചേരി പാളയം സ്വദേശി ശിവനാണ്​ വെ​േട്ടറ്റത്​. പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന്​ കോൺഗ്രസ്​ ആരോപിച്ചു.

ചൊവ്വാഴ്ച രാവിലെയാണ്​ സംഭവം. ബി.ജെ.പി-ആർ.എസ്​.എസ്​ പ്രവർത്തകർ ചേർന്ന്​ വെട്ടുകയായിരുന്നുവെന്ന്​ കോൺഗ്രസ്​ ആരോപിക്കുന്നു. ശിവന്‍റെ കഴുത്തിനും കാലിനും വെ​േട്ടറ്റു.

ഇയാളെ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ജെ.പിക്കാർ ഉ​ൾപ്പെട്ട ചില കേസുകളിലെ സാക്ഷിയാണ്​ ശിവൻ. അതിനാലാണ്​ ഇയാളെ കൊല്ലാൻ ശ്രമിക്കുന്നതെന്ന്​​ കോൺഗ്രസ്​ ആരോപിക്കുന്നു. 

Tags:    
News Summary - Congress worker attacked; Alleged BJP is behind it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.