കുമളി: കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി വണ്ടിപ്പെരിയാറിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. വണ്ടിപ്പെരിയാർ കറുപ്പുപാലം പ്രഭു ഭവനത്തിൽ പരേതനായ ശിവന്റെ മകൻ എസ്.ഡി. സെൽവകുമാറാണ് (49) മരിച്ചത്.
ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. പ്രകടനത്തിനിടയിൽ പടക്കം വാങ്ങാൻ കടയിൽ കയറിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സെൽവകുമാർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സഹപ്രവർത്തകർ വണ്ടിപ്പെരിയാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചു.
മാതാവ്: പാപ്പാത്തി. ഭാര്യ: സുന്ദരി. മക്കൾ: പ്രഭു, പ്രിയ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.