സി.എൻ. ബാലകൃഷ്ണൻ അനുസ്മരണം; ചേരിതിരിഞ്ഞ് തെരുവിൽ തമ്മിലടിച്ച് കോൺഗ്രസ് പ്രവർത്തകർ

തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സ് ഗ്രൂ​പ് പോ​ര് തെ​രു​വി​ലെ ത​മ്മി​ല​ടി​യി​ൽ ക​ലാ​ശി​ച്ചു. അ​ടി​യേ​റ്റ് പ​രി​ക്കേ​റ്റ ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ദ​ലി​ത് നേ​താ​വി​നെ തൃ​ശൂ​ർ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. മു​തി​ർ​ന്ന നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യി​രു​ന്ന സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ ച​ട​ങ്ങ് അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ചേ​രി​തി​രി​ഞ്ഞ് സം​ഘ​ടി​പ്പി​ച്ച​താ​ണ് ത​മ്മി​ല​ടി​യി​ൽ ക​ലാ​ശി​ച്ച​ത്. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. രാ​മ​കൃ​ഷ്ണ​നെ​യാ​ണ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും മ​ർ​ദി​ച്ച​ത്. ക​ണ്ണി​ന് പ​രി​ക്കേ​റ്റ​താ​യി രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

അ​വ​ണൂ​ർ വ​ര​ടി​യം സെ​ന്റ​റി​ൽ 97, 99 ബൂ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എം.​എ. രാ​മ​കൃ​ഷ്ണ​ന്റെ​യും ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​യും മു​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ലി​ന്റോ വ​ര​ടി​യ​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സാ​ധാ​ര​ണ സി.​എ​ൻ അ​നു​സ്മ​ര​ണം ന​ട​ക്കാ​റു​ള്ള​ത്.

ഇ​ത്ത​വ​ണ​യും ഇ​രു ബൂ​ത്തു​ക​ളും സം​യു​ക്ത​മാ​യി രാ​മ​കൃ​ഷ്ണ​ന്റെ​യും ലി​ന്റോ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വ​ര​ടി​യം സെ​ന്റ​റി​ലെ കൊ​ടി​മ​ര​ത്തി​ന് സ​മീ​പം രാ​വി​ലെ ഏ​ഴ​ര​യോ​ടെ സി.​എ​​​ന്നി​ന്റെ ബോ​ർ​ഡ് വെ​ച്ചും നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യും ആ​ച​രി​ച്ചു. എ​ട്ട​ര​യോ​ടെ മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ​ത്തി​നാ​യി ബോ​ർ​ഡും നി​ല​വി​ള​ക്കും പു​ഷ്പ​ങ്ങ​ളു​മാ​യി പ്ര​സി​ഡ​ന്റ് പി.​വി. ബി​ജു​വി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ളെ​ത്തി.

അ​വി​ടെ ബോ​ർ​ഡും പു​ഷ്പാ​ർ​ച്ച​ന​യും ക​ണ്ട​തോ​ടെ ഇ​ത് എ​ടു​ത്തു​ക​ള​ഞ്ഞ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ബോ​ർ​ഡ് വെ​ച്ചു. തു​ട​ർ​ന്ന് രാ​മ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും തി​രി​കെ​യെ​ത്തി​യ​തോ​ടെ ത​ർ​ക്ക​വും ക​യ്യാ​ങ്ക​ളി​യു​മാ​വു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് രാ​മ​കൃ​ഷ്ണ​നെ മ​ർ​ദി​ച്ച​ത്. ഇ​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

Tags:    
News Summary - Congress workers clashed in the street

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.