കൊച്ചി: െഎ.എസ് ബന്ധം ആരോപിച്ച് മലപ്പുറം വണ്ടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം എൻ.െഎ.എ ഏറ്റെടുത്തു. െഎ.എസിൽ ചേരുക എന്ന ലക്ഷ്യത്തോടെ ബഹ്റൈനിൽനിന്ന് സിറിയയിലേക്ക് യാത്ര ചെയ്തെന്ന പേരിൽ കഴിഞ്ഞ നവംബർ ആറിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശപ്രകാരം എൻ.െഎ.എ കൊച്ചി യൂനിറ്റാണ് കേസിെൻറ തുടരന്വേഷണം ഏറ്റെടുത്തത്. കോഴിക്കോട് താമരശ്ശേരി സ്വദേശി ഷൈബു നിഹാർ, മലപ്പുറം കൊണ്ടോട്ടി സ്വദേശി മൻസൂർ, കോഴിക്കോട് വടകരയിലെ മൻസൂർ, കണ്ണൂർ സ്വദേശി ഷഹനാദ്, കോഴിക്കോട് കൊയിലാണ്ടിയിലെ ഫാജിദ്, മലപ്പുറം വാണിയമ്പലെത്ത അഷ്റഫ് മൗലവി, എറണാകുളം പെരുമ്പാവൂരിലെ സഫീർ, വാണിയമ്പലം സ്വദേശി മുഹദിസ് എന്നിവർക്കെതിരെയാണ് കേസ്.
നിരോധിത സംഘടനയുമായി ചേർന്ന് പ്രവർത്തിച്ചതിന് യു.എ.പി.എ 38, 39 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവർെക്കതിരെ ചുമത്തിയിരിക്കുന്നത്. നേരത്തേ അറസ്റ്റിലായ കണ്ണൂർ സ്വദേശി ഹംസയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഹംസ അടക്കമുള്ളവർക്കെതിരെ എൻ.െഎ.എ മറ്റൊരു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.