തിരുവനന്തപുരം: കിഫ്ബിയെ തകർക്കാൻ വലിയ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി തോമസ് െഎസക്. എട്ടുതവണ നടത്തിയ സി.എ.ജി ഒാഡിറ്റിൽ കണ്ടെത്താത്ത നിഗമനം ഇപ്പോൾ എങ്ങനെ വെന്നന്ന് വ്യക്തമല്ല. വായ്പയെടുത്ത തുക ബജറ്റ് ആവശ്യങ്ങൾക്ക് ഉപേയാഗിക്കുെന്നന്നായിരുന്നു കിഫ്ബിയെക്കുറിച്ച് സി.എ.ജിയുടെ മുൻ വിമർശനം.
ഇത് ഒഴിവാക്കാൻ പത്ത് ൈപസപോലും ട്രഷറിയിലേക്ക് പോകാതെ പൂർണമായും പശ്ചാത്തല വികസനത്തിനായാണ് കിഫ്ബി ഫണ്ട് ഉപയോഗിക്കുന്നത്. മേൽനോട്ടവും പരിശോധനയും ഉദാരമാക്കുകയല്ല, കൂടുതൽ കർശനമാക്കുകയാണുണ്ടായതെന്ന് ചോദ്യോത്തരവേളയിൽ അദ്ദേഹം പറഞ്ഞു.പണ്ട് 500 കോടി വായ്പയെടുത്ത് അല്ലറചില്ലറ പ്രവർത്തനം നടത്തിയിരുന്നിടത്ത് ഇപ്പോൾ 50,000 കോടിയുടെ വലിയ വികസനപ്രവർത്തനങ്ങളാണ് കിഫ്ബി നടത്തുന്നത്. ഇതിെൻറ പ്രയാസം ചില കോണുകൾക്കുണ്ട്. വിരോധമുള്ള ചിലർ കോടതിയിൽ പോയി. ഒാഡിറ്റിെൻറ ഒരുഘട്ടത്തിലും ഉന്നയിക്കാത്ത, കരട് റിപ്പോർട്ടിൽ ഇല്ലാത്ത പരാമർശമാണ് അന്തിമ റിപ്പോർട്ടിൽ വന്നത്.
സാമാന്യയുക്തി വെച്ച് വിലയിരുത്തിയാൽ കിഫ്ബി വിജയിക്കുെന്നന്നതിെൻറ തെളിവാണ് ഇത്തരം ആരോപണങ്ങൾ. കിഫ്ബി നിർദേശം മറികടന്നും അംഗീകരിച്ച മാതൃകയിൽനിന്ന് വ്യതിചലിച്ചും നടത്തിയ നിർമാണമായതിനാലാണ് കൊച്ചിൻ കാൻസർ സെൻററിെൻറ ഒരു ഭാഗം ഇടിഞ്ഞുവീണതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന മേൽനോട്ട സംവിധാനമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.