ഏ​നാ​ത്ത് ബെ​യ്​​ലി പാ​ലം പ​ണി തു​ട​ങ്ങി; ഇ​ന്ന് പൂ​ർ​ത്തി​യാ​വും

അടൂർ: എം.സി റോഡിൽ ഏനാത്ത് ബെയ്ലി പാലം പണി കരസേന തുടങ്ങി. തിങ്കളാഴ്ച പുലർച്ചെ അഞ്ചിനാണ് പണി തുടങ്ങിയത്. രണ്ടു പകലും ഒരു രാത്രിയും കൊണ്ട് പാലം പണി പൂർത്തീകരിക്കും.

നാലുനാൾ മുമ്പുതന്നെ പാലം നിർമിക്കാൻ സേന സജ്ജമായിരുന്നു. സേന ആസ്ഥാനത്തുനിന്ന് നിർേദശം ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു അവർ. പാലം നിർമിക്കുന്നതിന് ഏനാത്ത് പാലത്തി​െൻറ അബട്ട്മ​െൻറി​െൻറ ഇരുവശവും പാനലുകൾ സൗകര്യപ്രദമായ രീതിയിൽ അടുക്കിവെച്ചു. 58 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയും ഉള്ള പാലമാണ് നിർമിക്കുന്നത്.

സെക്കന്ദരാബാദ് 14ാം എൻജിനീയറിങ് റെജിമ​െൻറിൽനിന്നുള്ള 50 സേനാംഗങ്ങൾ ചേർന്നാണ് പാലം പണിയുന്നത്. മലയാളിയായ മേജർ അനുഷ് കോശിക്കാണ് നേതൃത്വം. പാനലുകൾ ഏനാത്ത് പാലത്തി​െൻറ അബട്ട്മ​െൻറുകളുടെ സമീപത്ത് കൂട്ടിയോജിപ്പിച്ച് സേനാംഗങ്ങൾ ഒന്നോടെ ചേർന്നാണ് ഇവ നീക്കി ആറിനുകുറുകെ സ്ഥാപിക്കുക. 18 ടൺ ഭാരമാണ് പാലത്തിന്.

ആംബുലൻസ്, കാറുകൾ തുടങ്ങിയ ചെറു വാഹനങ്ങളാണ് പാലംവഴി കടത്തിവിടുക. ചൊവ്വാഴ്ച പുലർെച്ചയോടെ പാനലുകൾ കുളക്കട ഭാഗത്തെ കടവിലെ അബട്ട്മ​െൻറുമായി യോജിപ്പിക്കും. തുടർന്ന് പാനലുകളുടെ നട്ട്ബോൾട്ടുകൾ ഉറപ്പിക്കും. പാനലുകളുടെ മുകളിൽ ഇരുമ്പ് ഷീറ്റുകൾ നിരത്തുന്നതോടെ പണി പൂർത്തിയാവും. ഈ ഇരുമ്പ് പ്രതലത്തിലൂടെയാണ് വാഹനങ്ങൾ കടന്നുപോവുക. വാഹനങ്ങൾ പാലത്തിലൂടെ ഒരേസമയം, ഒരുവശത്തേക്കു മാത്രമേ കടത്തിവിടൂ. ഇതിനായി ഇരുവശവും കെൽട്രോൺ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു.

അടൂരിൽനിന്ന് വരുന്ന വാഹനങ്ങൾ ഏനാത്ത് പഴയ എം.സി റോഡിലൂടെ ഇടത്തോട്ടുതിരിഞ്ഞ് മുമ്പ് മണൽ കയറ്റി ലോറികൾ പോയിരുന്ന വഴിയിലൂടെയാണ് പാലത്തിലേക്കു പ്രവേഫശിക്കുക. മറുവശത്തും ഇതേ രീതിയിലാണ് ക്രമീകരണം. റാന്നിയിലും ശബരിമലയിലും നിർമിച്ച രീതിയിലുള്ള ബെയ്ലി പാലമാണ് ഏനാത്ത്  നിർമിക്കുന്നത്. റാന്നിയിൽ പുതിയ പാലം നിർമിച്ചതോടെ ബെയ്ലി പാലം പൊളിച്ചുനീക്കിയെങ്കിലും ശബരിമലയിൽ പൊളിച്ചില്ല. 10വർഷം വരെ നിലനിൽക്കുന്നതാണ് ബെയ്ലി പാലം. പാലം നിർമാണം കാണാൻ പഴയപാലത്തിൽ യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ തിരക്കുണ്ട്.

Tags:    
News Summary - construction of baily brige completed today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.