​െക.എസ്​.ആർ.ടി.സി ടെർമിനൽ നിർമ്മിച്ചത്​ ആവശ്യത്തിന്​ കമ്പികളില്ലാതെ; പ്രവർത്തനം ഒരു മാസത്തിനകം മറ്റൊരിട​ത്തേക്ക് മാറ്റും

കോഴി​ക്കോട്​: ​ ​75 കോടി രൂപ ചെലവഴിച്ച്​ നിർമിച്ച കോഴിക്കോട്​ ​െക.എസ്​.ആർ.ടി.സി ടെർമിനലിൽ നിന്ന്​ പ്രവർത്തനം ഒരു മാസത്തിനകം മറ്റൊരിട​ത്തേക്ക്​ മാറ്റും.14 നിലകളുള്ള ഇരട്ട വാണിജ്യസമുച്ചയവും ബസ്​സ്​റ്റാൻഡും ഓഫിസുമടങ്ങുന്ന കെട്ടിടത്തിന്​ ബലക്ഷയമുണ്ടെന്ന മദ്രാസ്​ ഐ.ഐ.ടിയുടെ പഠനറിപ്പോർട്ടിനെ തുടർന്നാണ്​ പ്രവർത്തനം മാറ്റുന്നത്​. തിരുവനന്തപുരത്ത്​ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിലാണ്​ തീരുമാനം. ഇതുസംബന്ധിച്ച്​ ഗതാഗതമ​ന്ത്രി ആൻറണി രാജുവും നിർദേശം നൽകി. മറ്റൊരു സർക്കാർ സംരംഭമായ െക.ടി.ഡി.എഫ്​.സി​യാണ്​ ​െക.എസ്​.ആർ.ടി.സിയു​െട ഭൂമിയിൽ സമുച്ചയം നിർമിച്ചത്​. നിർമാണം അശാസ്​ത്രീയമാണെന്ന്​ ജനപ്രതിനിധികളടക്കം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു.

ആവശ്യത്തിന്​ കമ്പികൾ ഉപയോഗിച്ചിട്ടില്ലെന്ന്​ മദ്രാസ്​ ഐ.ഐ.ടിയിലെ സ്​ട്രക്​ചറൽ എൻജിനീയറിങ്​ വിദഗ്​ധനായ അളകപ്പ സുന്ദരത്തി​െൻറ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ആയിരക്കണക്കിന്​ ആളുകൾ എത്തുന്ന ​െടർമിനലിലെ ബസ്​സ്​റ്റാൻഡ്​ എത്രയും പെ​ട്ടെന്ന്​ മാറ്റാനാണ്​ നിർദേശം. ​െകട്ടിടം 30 കോടി രൂപ ഉപയോഗിച്ച്​ ബലപ്പെടുത്തും. ​െടൻഡർ നടപടികൾ ഉടൻ തുടങ്ങും. മൂന്ന്​ മാസത്തിനകം അറ്റകുറ്റപ്പണി നടത്താനാണ്​ ഉദ്ദേശിക്കുന്നത്​.

സ്​റ്റാൻഡ്​ എവിടേക്കാണ്​ മാറ്റു​ന്നതെന്ന്​ തീരുമാനമായിട്ടില്ല. നേരത്തേ, ​െടർമിനലി​െൻറ പണി നടന്നപ്പോൾ പാവങ്ങാട്​ താൽക്കാലിക ഡിപ്പോ ഒരു​ക്കിയിരുന്നു. ഇവിടെ സ്ഥലസൗകര്യമുണ്ടെങ്കിലും രണ്ടു ഭാഗത്തേക്കുമായി 17 കി.മീ ബസുകൾ ഓടിക്കണം. വൻതുകയു​െട ഡീസൽ ചെലവാകും. നഗരത്തിൽ ​െക.എസ്​.ആർ.ടി.സിക്ക്​ സ്വന്തമായി സ്ഥലമുള്ളത്​ നടക്കാവ്​ വർക്ക്​ഷോപ്പിലാണ്​. എന്നാൽ, നുറുക്കണക്കിന്​ ബസുകൾ വന്നുപോകുന്നതോടെ സമീപത്തെ വയനാട്​ റോഡിൽ വൻഗതാഗതക്കുരുക്കുണ്ടാകും. ഇവിടേക്ക്​ രണ്ടു​ ഭാഗത്തേക്കുമായി അഞ്ചു കി.മീ ദൂരമുണ്ട്​. മറ്റ്​ സ്ഥലങ്ങളും പരിഗണനയിലുണ്ട്​.

​െകട്ടിടം രൂപകൽപന ചെയ്​ത ആർക്കി​െടക്​ടി​െൻറ പോരായ്​മകളടക്കം നിലവിലെ വിജിലൻസ്​ അന്വേഷണത്തിലുമുൾപ്പെടുത്താൻ ഗതാഗത വകുപ്പ്​ അധികൃതർ നിർദേശം നൽകി. വർഷങ്ങളായിട്ടും ഒരു സ്ഥാപനം പോലും തുറക്കാത്ത വാണിജ്യസമുച്ചയമാണിത്​. അടുത്തിടെ ഈ സമുച്ചയത്തി​െൻറ നടത്തിപ്പ്​ ഒരു സ്വകാര്യ കമ്പനിക്ക്​ കൈമാറിയിരുന്നു. എന്നാൽ, ഇതുവരെ ഒരു സ്ഥാപനവും ഇവിടെ പ്രവർത്തനം തുടങ്ങിയിട്ടില്ല. 75 കോടിയുടെ വായ്​പ പലിശയടക്കം 125 കോടിയായി ഉയർന്നിട്ടുണ്ട്​. അറ്റകുറ്റപ്പണിക്കുള്ള തുകയും വായ്​പയിലൂടെ കണ്ടെത്തേണ്ടി വരും. 

Tags:    
News Summary - Construction of KSRTC terminal without adequate wiring; The function will change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.