ന്യൂഡൽഹി: കോഴിക്കോട് രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് ആറുവരി പാത നിർമാണ പ്രവർത്തനം ആഗസ്റ്റ് 10ന് മുമ്പ് ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകിയതായി എം.കെ. രാഘവൻ എം.പി.
വ്യാഴാഴ്ച ദേശീയ പാത അതോറ്റി മെംബർ ആർ.കെ. പാണ്ഡെ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത പ്രത്യേക അവലോകന യോഗത്തിലാണ് മന്ത്രിയുടെ ഉറപ്പ്.
രണ്ടു വർഷം കൊണ്ട് പൂർത്തിയാകേണ്ട പദ്ധതി മൂന്നു വർഷമായിട്ടും തുടങ്ങാതെ, ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് യോഗത്തിൽ രാഘവൻ ചൂണ്ടിക്കാട്ടി.
തുടർന്ന് കരാർ എടുത്ത ഹൈദരാബാദ് ആസ്ഥാനമായ കെ.എം.സി കമ്പനിയെ മന്ത്രി ഫോണിൽ വിളിച്ച് ആഗസ്റ്റ് 10ന് മുമ്പ് നിർമാണം തുടങ്ങണമെന്ന് അന്ത്യശാസനം നൽകുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.