വടക്കാഞ്ചേരി ലൈഫ്​ മിഷൻ ഫ്ലാറ്റ്​ നിർമാണം നിർത്തിവെച്ചു; നഗരസഭയിൽ സി.ബി.ഐ പരിശോധന

തൃശൂർ: വടക്കാഞ്ചേരി ചരൽപ്പറമ്പിൽ ലൈഫ്​ മിഷ​െൻറ 140 ഫ്ലാറ്റുകളുള്ള സമുച്ചയത്തി​െൻറ നിർമാണം നിലച്ചു. പണി നിർത്തുന്നതായി കാണിച്ച്​ ഏജൻസിയായ യൂണിടാക്​ ലൈഫ്​ മിഷന്​ കത്ത്​ നൽകിയതായാണ്​ വിവരം. പണി അവസാനിപ്പിക്കാൻ യൂണിടാക്​ ആവശ്യപ്പെട്ടതായി തൊഴിലാളികൾ പറഞ്ഞു. 350ഓളം തൊഴിലാളികളാണ്​ നിർമാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്​. വിജിലൻസ്​, സി.ബി.ഐ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ പണി നിർത്തുകയാ​ണെന്നാണ്​ യൂണിടാക്​ പ്രതിനിധികൾ പറയുന്നത്​.

അതേസമയം, വടക്കാഞ്ചേരി നഗരസഭയിൽ സി.​ബി.ഐ പരിശോധന നടന്നു. കൊച്ചി യൂനിറ്റിൽനിന്നുള്ള മൂന്ന്​ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ചില രേഖകൾ കൊണ്ടുപോയിട്ടുണ്ട്​. പരിശോധന രണ്ട്​ മണിക്കൂറോളം നീണ്ടു. രണ്ട്​ ദിവസം മുമ്പ്​ നഗരസഭയിൽ വിജിലൻസ്​ പരിശോധന നടത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.