കോഴിക്കോട്: ചരക്കു സേവന നികുതിയുമായി (ജി.എസ്.ടി) ബന്ധപ്പെട്ട അവ്യക്തതകളിൽ കുരുങ്ങി തദ്ദേശ സ്ഥാപനങ്ങളിലേതുൾപ്പെടെ വിവിധ വകുപ്പുകളുടെ നിർമാണ പ്രവൃത്തികൾ സ്തംഭനത്തിലേക്ക് നീങ്ങുന്നത് ഒഴിവാക്കാൻ ധനവകുപ്പ് നടപടി തുടങ്ങി. ജി.എസ്.ടിയിലെ ചില അശാസ്ത്രീയതകളാണ് പ്രതിസന്ധി സൃഷ്ടിച്ചെതന്നും ഇവ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചുവരുകയാെണന്നും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് ഒരാഴ്ചക്കകം ഉത്തരവിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 18 ശതമാനം ജി.എസ്.ടിയും തുക മുൻകൂട്ടി അടക്കണമെന്ന വ്യവസ്ഥയും കാരണം ഗ്രാമ, േബ്ലാക്ക്, ജില്ല പഞ്ചായത്തുകളുടെയും പൊതുമരാമത്ത്, ടൂറിസം ഉൾപ്പെടെ വിവിധ വകുപ്പുകളുടെയും പ്രവൃത്തികളുടെ ടെൻഡർ നടപടികളിൽനിന്ന് കരാറുകാർ വിട്ടുനിൽക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു.
പുതിയ നികുതിഘടനയിലെ ചില വ്യവസ്ഥകൾ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവൃത്തികളെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് ധനവകുപ്പിെൻറ ശ്രദ്ധയിൽപെടുത്തിയതായി തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ ‘മാധ്യമ’ത്തോട് പറഞ്ഞു. ജി.എസ്.ടി കൂടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തി നൽകിയാൽ തടസ്സങ്ങൾ ഒഴിവാകും. കരാറുകാരുെട സംഘടനയും ഇൗ ആവശ്യമാണ് മുന്നോട്ടുവെച്ചത്. ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ച് അടുത്ത ദിവസംതന്നെ ധനവകുപ്പ് ഉത്തരവിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ പ്രവൃത്തികൾ തടസ്സപ്പെടുന്ന സാഹചര്യം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്റ്റിമേറ്റിൽ ജി.എസ്.ടി കൂടി ഉൾപ്പെടുത്തുന്നത് സ്വാഗതാർഹമാണെന്നും എന്നാൽ നികുതി മുൻകൂട്ടി അടക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് വി.കെ.സി. മമ്മദ്കോയ എം.എൽ.എയും ജനറൽ സെക്രട്ടറി പി. നാഗരത്നനും പറഞ്ഞു. നിർമാണ പ്രവൃത്തികളുടെ ജി.എസ്.ടിയുമായി ബന്ധപ്പെട്ട് വലിയ അവ്യക്തത നിലനിൽക്കുന്നതായും ഇക്കാര്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് കത്തെഴുതിയതായും പ്രമുഖ നിർമാണ കമ്പനിയായ ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോഒാപറേറ്റിവ് െസാസൈറ്റിയുടെ എം.ഡി എസ്. ഷാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.