വ്യാജ മദ്യം കഴിച്ച് ആദിവാസി മരിച്ചു; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

ഈങ്ങാപ്പുഴ (കോഴിക്കോട്): വ്യാജ മദ്യം കഴിച്ച് ആദിവാസി മരിച്ചു. പാലക്കൽ ചെമ്പിലി ആദിവാസി കോളനിയിലെ കൊളന്തൻ (68) ആണ് മരിച്ചത്. ഒപ്പം മദ്യപിച്ച നാരായണൻ (60), ഗോപാലൻ (50) എന്നിവരെ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി ഏഴോടെ പണികഴിഞ്ഞെത്തിയ മൂന്നുപേരുംകൂടി സമീപത്തെ തോട്ടത്തിലിരുന്നാണ് മദ്യപിച്ചത്. കുടിച്ചയുടൻ ഇവർ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങി. തൊട്ടടുത്ത അങ്ങാടിയിലുള്ളവരാണ് മൂന്നുപേരെയും ആദ്യം ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ നിർദേശിക്കുകയായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് കൊളന്തൻ മരിച്ചത്. മറ്റ് രണ്ടുപേരും മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ്. മൂവരും ചേർന്ന് മദ്യം വാങ്ങി പങ്കിട്ടുകഴിക്കുകയായിരുന്നുവെന്നാണ് വിവരം.

വ്യാജവിദേശ മദ്യം വിൽക്കുന്നവർ പ്രദേശത്തുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആരിൽനിന്നാണ് മദ്യം വാങ്ങിയതെന്ന വിവരം ലഭ്യമല്ല. സംഭവത്തിന് പിന്നാലെ എക്സൈസ്-പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Tags:    
News Summary - consuming alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.