തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡി.ജി.പി ദർവേശ് സാഹിബ് ഉത്തരവിറക്കി. മന്ത്രിയെ കുറ്റമുക്തനാക്കിയ കീഴ്കോടതി വിധിക്കെതിരായ അപ്പീൽ തള്ളിയ ഹൈകോടതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഉത്തരവ് വന്ന് ഒരാഴ്ച തികയുമ്പോഴാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാൽ, അന്വേഷണസംഘത്തെ തീരുമാനിച്ചിട്ടില്ല.
കേസന്വേഷണം ക്രൈംബ്രാഞ്ചിലെ സത്യസന്ധനായ ഉദ്യോഗസ്ഥനെക്കൊണ്ട് സമയബന്ധിമായി പൂർത്തിയാക്കണമെന്നായിരുന്നു കോടതി ഡി.ജി.പിക്ക് നൽകിയ നിർദേശം. ഹൈകോടതി നിർദേശപ്രകാരം അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാനാണ് ഉത്തരവിലെ നിർദേശം. അന്വേഷണോദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കുമെന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.