പത്തനംതിട്ട: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പതിനേഴുകാരിയുടേതെന്ന് കരുതുന്ന കത്ത് കണ്ടെത്തി. കുട്ടിയുടെ ബാഗിൽനിന്നാണ് കുറിപ്പ് കണ്ടെത്തിയത്. കുറിപ്പിൽ അച്ഛനും അമ്മയും ക്ഷമിക്കണം എന്നാണ് എഴുതിയിരിക്കുന്നത്. അധ്യാപികയായി കാണണമെന്ന അമ്മയുടെ ആഗ്രഹത്തെക്കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്. കത്തിൽ തിയതി രേഖപ്പെടുത്തിയിട്ടില്ല. കത്തിൽ മറ്റാരുടെയും പേര് പറയുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാവൂ.
കത്തിൽ അടിസ്ഥാനത്തിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്. പനി ബാധിച്ചാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പോസ്റ്റ് മോർട്ടത്തിൽ കുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കേസിൽ പോക്സോ കേസ് എടുത്ത് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്ന സഹപാഠിയായ പതിനേഴുകാരനെ പൊലീസ് ചോദ്യംചെയ്തു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠി മൊഴി നല്‍കിയിട്ടുണ്ട്. സഹപാഠിയുടെ രക്തസാമ്പിള്‍ പൊലീസ് ശേഖരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.