തൃശൂര്‍: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈകോടതിയുടെ മാർഗനിർദേശം അപ്രായോഗികമെന്ന് മന്ത്രി കെ. രാജന്. തൃശൂര്‍ പൂരം അതിന്റെ എല്ലാ പ്രൗഢിയോടും പാരമ്പര്യത്തോടുംകൂടി നടത്തണമെന്നാണ് സര്‍ക്കാറിന്റെ അഭിപ്രായം. ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കോടതിയില്‍നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ വന്ന സാഹചര്യത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. കോടതി നടത്തിയ വിവിധ നിരീക്ഷണങ്ങളോട് ഒരു കാരണവശാലും യോജിക്കാനാവില്ല. പൂരം എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ കേൾക്കാതെയാണ് കോടതിയുടെ നിർദേശം വന്നത്. ചട്ടഭേദഗതി വേണോ മറ്റെന്തെങ്കിലും കാര്യങ്ങൾ വേണോ എന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചന അനിവാര്യമാണ്.
പുതിയ മാര്ഗനിര്ദേശങ്ങള്വെച്ച് പൂരം മുന്നോട്ടുകൊണ്ടുപോവാനാവില്ല. തൃശൂര്‍ പൂരത്തിലെ കുടമാറ്റംപോലും നടത്താനാകാതെ വരും. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിക്കാനാണ് തീരുമാനമെന്നും നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയുമായി ബന്ധപ്പെട്ട യാത്രയിലുള്ള വനം മന്ത്രി ഡിസംബറില്‍ തിരികെ എത്തിയാലുടന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിക്കുമെന്നും കെ. രാജന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.