തുടർ ഭരണം ഉറപ്പാക്കും; മതനിരപേക്ഷതയിൽ ഊന്നി പ്രവർത്തിക്കും -എ.വിജയരാഘവൻ

തിരുവനന്തപുരം: സംസ്ഥാനത്ത്​ എൽ.ഡി.എഫിന്‍റെ തുടർ ഭരണം ഉറപ്പാക്കുകയാണ്​ ലക്ഷ്യമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. സാമൂഹ്യ സുരക്ഷ, വികസനം, മതനിരപേക്ഷത എന്നിവയിൽ ഊന്നിയാവും പ്രവർത്തിക്കുകയെന്നും എ.വിജയരാഘവൻ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ് നേതാക്കൾ​ ബി.ജെ.പിയുമായി രാഷ്​ട്രീയ കച്ചവടം നടത്തുകയാണ്​. കേന്ദ്ര ഏജൻസികളെ പ്രതിപക്ഷം ന്യായീകരിക്കുന്നു​. രാജസ്ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ പോലും കേന്ദ്ര ഏജൻസികളെ തള്ളി പറഞ്ഞു. രാഷ്​ട്രീയ യജമാനൻമാരുടെ നിർദേശങ്ങൾക്കനുസരിച്ച്​ പ്രവർത്തിക്കുകയാണ്​ കേന്ദ്ര ഏജൻസികൾ ചെയ്യുന്നതെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിന്‍റെ ജനകീയാടിത്തറക്ക്​ ക്ഷീണമുണ്ടായി. ഉമ്മൻചാണ്ടിയുടെ തിരിച്ചു വരവ്​ കോൺഗ്രസിന്‍റെ നേട്ടമല്ല. ഒരു ഘടകകക്ഷിയോടും എൽ.ഡി.എഫ്​ അനീതി കാട്ടില്ല. നാളെ മുതൽ ജനുവരി 31 വരെ എൽ.ഡി.എഫ്​ കേരളത്തിൽ ഗൃഹസന്ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.