ഗുരുവായൂർ: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതിന്റെ പേരിൽ ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടക്കുന്ന വിവാഹങ്ങളുടെ സമയം മാറ്റിയത് വിവാദത്തിൽ. മോദി എത്തുന്ന ജനുവരി 17ന് രാവിലെ ആറിനും ഒമ്പതിനും ഇടയിൽ നടക്കേണ്ടിയിരുന്ന വിവാഹങ്ങളാണ് നേരത്തെയാക്കിയത്.
സമയം മാറ്റിയതടക്കം 48 വിവാഹങ്ങളാണ് പുലർച്ചെ അഞ്ചിനും ആറിനും മധ്യേ ക്ഷേത്രസന്നിധിയിൽ നടക്കുക. വിവാഹ സംഘങ്ങൾ പ്രത്യേകം പാസെടുക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഒരു വിവാഹത്തിന്റെ പേരിൽ പത്തോളം വിവാഹങ്ങളുടെ സമയം മാറ്റിയതാണ് വ്യാപക വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്.
നേരത്തെ മുഹൂർത്തം നിശ്ചയിച്ച് ക്ഷണക്കത്ത് വിതരണം ചെയ്ത വിവാഹസമയമാണ് മാറ്റിയത്. വിവാഹം ശീട്ടാക്കിയവരുമായി ബന്ധപ്പെട്ട് സമയം മാറ്റാൻ പൊലീസ് നിർദേശിക്കുകയായിരുന്നു. രാവിലെ ആറ് മുതൽ ഒമ്പത് വരെ ക്ഷേത്രത്തിൽ തുലാഭാരവും ചോറൂണും നടക്കില്ല. ദർശനവും അനുവദിക്കില്ല. പ്രധാനമന്ത്രി എത്തുന്നതിനാൽ ചില ക്രമീകരണങ്ങൾ വേണ്ടി വരുമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.