കൊച്ചി: വിലക്കയറ്റം നിലവിൽ വരും മുേമ്പ തയാറായ പാചക വാതക വിതരണത്തിനുള്ള ഉപഭോക്താക്കൾക്കുള്ള ബില്ലുകൾ റദ്ദാക്കുന്നതിനെതിരെ പ്രതിഷേധം. വിലക്കയറ്റത്തിന് മുമ്പ് വിതരണ തീയതിയും വിലയും രേഖപ്പെടുത്തിയ ബില്ലുകളാണ് വില വർധിപ്പിക്കുേമ്പാൾ റദ്ദാക്കുന്നത്. ഇവക്ക് പകരം പുതിയ വിലയാണ് ഈടാക്കുക. ഇത് ഏജൻസി ജീവനക്കാരും ഉപഭോക്താക്കളും തമ്മിലെ തർക്കത്തിന് കാരണമാകുന്നു.
നേരത്തേ ഒരു തവണ മാത്രം വർധനയുണ്ടായിരുന്നപ്പോൾ ഇത് ഉപഭോക്താക്കൾ ഗൗരവത്തിലെടുത്തിരുന്നില്ല. എന്നാൽ, ഒരു മാസം പല തവണ വില വർധന ഉണ്ടാവുകയും തുടർച്ചയായി ബില്ലുകൾ റദ്ദാക്കപ്പെടുകയും ചെയ്തതോടെ പല ഉപഭോക്താക്കളും വെട്ടിലാക്കിയ പശ്ചാത്തലത്തിലാണ് സംഘർഷാവസ്ഥ ഉടലെടുക്കുന്നത്.
വിലക്കയറ്റത്തിന് മുേമ്പ ബുക്ക് ചെയ്തതിന്റെ ബില്ലുകൾ റദ്ദാക്കുന്നതും ഉയർന്ന വില ഇൗടാക്കുന്നതും അനുവദിക്കാനാവില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. എന്നാൽ, വില പുനർനിർണയമുണ്ടാകുേമ്പാൾ എണ്ണക്കമ്പനികളാണ് ബില്ലുകൾ റദ്ദാക്കുന്നതെന്നാണ് ഏജൻസികളുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.