ജി. സുധാകരൻ

അഴിമതി കൂടുതൽ റവന്യൂ, പൊതുമരാമത്ത്, എക്സൈസ് വകുപ്പുകളിൽ -ജി. സുധാകരൻ

ആലപ്പുഴ: സമൂഹത്തിൽ അഴിമതിക്കാർക്ക് ആദരം കിട്ടുന്ന കാലമാണെന്നും കേരളത്തിൽ ഏറ്റവും കൂടുതൽ അഴിമതി പൊതുമരാമത്ത്, റവന്യൂ, എക്സൈസ് വകുപ്പുകളിലാണെന്നും മുൻമന്ത്രി ജി. സുധാകരൻ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജനകീയ പരിസ്ഥിതി എൻജിനീയറായിരുന്ന ബിജു ബാലകൃഷ്ണന്‍റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരെ പ്രവർത്തിക്കുന്നവരെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നു. അഴിമതിക്കാർക്കെതിരെ സംസാരിക്കുമ്പോൾ പാർട്ടിവിരുദ്ധരാക്കി മാറ്റാൻ ശ്രമിക്കുന്നു. ജനങ്ങളെ സംരക്ഷിക്കേണ്ട ഫോർത്ത് എസ്റ്റേറ്റ് റബർ എസ്റ്റേറ്റായി മാറി. വികസനത്തിന് ചെലവഴിക്കുന്ന പണത്തിന്‍റെ പകുതിപോലും ജനങ്ങളിൽ എത്തുന്നില്ലെന്ന് പല പഠനങ്ങളുമുണ്ട്.

താൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ പണിത ഒരു റോഡ് പോലും പൊളിഞ്ഞിട്ടില്ല. മന്ത്രിയാകാനുള്ള ഭാഗ്യം അന്നുകിട്ടി. ഇനി അതിന് സാധ്യതയില്ല. ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ കേരളത്തിലില്ല. പുതിയ ആശയങ്ങളിലൂടെ മാത്രമേ വികസനമുണ്ടാകൂ. രാഷ്ട്രീയക്കാരും ഇത് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Corruption more in revenue, public works and excise departments -G Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.