തലശ്ശേരി: മുൻ സി.പി.എം പ്രാദേശിക നേതാവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയു മായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഗൂഢാലോചനയിൽ മുഖ്യകണ്ണിയായ പൊ ന്ന്യം കുണ്ടുചിറയിലെ കൃഷ്ണാലയത്തിൽ വി.പി. സന്തോഷ് എന്ന പൊട്ടി സന്തോഷിനെ (30) പൊലീസ് ക സ്റ്റഡിയിൽ വിട്ടു. സി.പി.എം പ്രവർത്തകനാണ് സേന്താഷ്.
അേന്വഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സി.ഐ വി.െക. വിശ്വംഭരൻ നൽകിയ ഹരജിയെ തുടർന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബുധനാഴ്ച സന്തോഷിനെ പൊലീസ് കസ്റ്റഡിയിൽ നൽകിയത്. ജൂൺ 25ന് ൈവെകീട്ട് അഞ്ചിനുള്ളിൽ സന്തോഷിെന കോടതിയിൽ തിരിേച്ചൽപിക്കണം.
ബി.ജെ.പി തലശ്ശേരി മണ്ഡലം പ്രസിഡൻറ് തലശ്ശേരി കായ്യത്ത് റോഡ് സൗപർണികയിൽ എം.പി. സുമേഷിനെ (47) വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൊട്ടി സേന്താഷിനെ 10 വർഷം കഠിന തടവിനും 30,000 രൂപ പിഴയടക്കാനും പ്രിൻസിപ്പൽ അസി.സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽ കുമാർ തിങ്കളാഴ്ച ശിക്ഷിച്ചിരുന്നു.
സി.ഒ.ടി. നസീർ വധശ്രമക്കേസിൽ ഏതാനും ദിവസമായി പൊലീസ് തിരയുകയായിരുന്ന സന്തോഷ് തിങ്കളാഴ്ച ശിക്ഷ വിധിക്കുന്നതിന് തൊട്ടുമുമ്പ് പൊലീസിെൻറ കണ്ണുവെട്ടിച്ച് കോടതിയിൽ ഒാടിക്കയറുകയായിരുന്നു. നസീർ വധശ്രമക്കേസിൽ അഞ്ച് പ്രതികളാണ് ഇതുവരെ പിടിയിലായത്.
പൊട്ടി സന്തോഷ് ഉൾപ്പെടെ ആറ് പേരാണ് ഗൂഢാലോചനയിൽ പെങ്കടുത്തതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആകെ 11പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.