തിരുവനന്തപുരം: കോട്ടയം എരുമേലിയിൽ കാണാതായ ജസ്നക്കായുള്ള അന്വേഷണം സി.ബി.ഐ അവസാനിപ്പിച്ചു. ജസ്നക്ക് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താനായില്ലെന്ന് സി.ബി.ഐ കോടതിയിൽ റിപ്പോർട്ട് നൽകി.
വിവരങ്ങൾ ലഭിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും തിരോധാനം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടരന്വേഷണം നടത്താമെന്നുമാണ് സി.ബി.ഐ കോടതിയെ അറിയിച്ചിരിക്കുന്നത്.
2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി ജസ്നയെ കാണാതായത്. വീട്ടില്‍ നിന്നും മുണ്ടകയത്തെ ബന്ധുവീട്ടിലേക്ക് പോകും വഴിയായിരുന്നു തിരോധാനം. ക്രൈംബ്രാഞ്ച് അടക്കം അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല.
തുടർന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപവരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. നിരവധി പേർ ജസ്നയെ കണ്ടെത്തിയതായി അറിയിച്ച് രംഗത്തെത്തിയിരുന്നെങ്കിലും അന്വേഷണത്തിൽ അതൊന്നും ജസ്നയല്ലെന്ന് വ്യക്തമായിരുന്നു.
അന്വേഷണപുരോഗതിയില്ലെന്നു കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് 2021 ഫെബ്രുവരിയിൽ സി.ബി.ഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.