ജപ്​തി നടപടികൾക്കിടെ ദമ്പതികളുടെ ആത്മഹത്യ ശ്രമം; തടയാൻ ശ്രമിച്ച പൊലീസുകാരന്​ പൊള്ളലേറ്റു

നെയ്യാറ്റിൻകര: ജപ്​തി നടപടികൾക്കിടെ ദമ്പതികളുടെ ആത്മഹത്യ ശ്രമം. വെണ്‍പകല്‍ സ്വദേശി രാജനും ഭാര്യ അമ്പിളിയുമാണ്​ തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ചത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നെയ്യാറ്റിൻകര സ്​റ്റേഷനിലെ ഗ്രേഡ്​ എസ്​.ഐ അനില്‍കുമാറിന്​ പരിക്കേറ്റു.

അയല്‍വാസിയായ വസന്തുമായി രാജന് വസ്​തു തര്‍ക്കം നിലനിന്നിരുന്നു. ഇവിടെ രാജൻ കെട്ടിയ താൽക്കാലിക ഷെഡ്​ പൊളിച്ചുമാറ്റാൻ ​നെയ്യാറ്റിന്‍കര കോടതിയിൽ നിന്നും വസന്തിന്​ അനുകൂലമായി വിധി വന്നു. കോടതി ഉത്തരവ്​ പ്രകാരം ഉദ്യോഗസ്​ഥർ ഷെഡ്​ പൊളിക്കാൻ എത്തിയ സന്ദർഭത്തിലാണ്​ ആത്മഹത്യ ശ്രമമുണ്ടായത്​.

പൊലീസുകാരനേറ്റ പരിക്ക്​ ഗുരുതരമല്ല. നെയ്യാറ്റിൻകര താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികളുടെ നില ഗുരുതരമായി തുടരുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.