ഷാഫി പറമ്പിലിന് കോടതി നോട്ടീസ്; യൂത്ത് കോൺഗ്രസ് സ്ഥാനാരോഹണം പ്രതിസന്ധിയിൽ

മൂ​വാ​റ്റു​പു​ഴ: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റി​ന് ചു​മ​ത​ല കൈ​മാ​റു​ന്ന​തി​നെ​തി​രെ ന​ൽ​കി​യ ഹ​ര​ജി​യി​ൽ നി​ല​വി​ലെ പ്ര​സി​ഡ​ന്റ് ഷാ​ഫി പ​റ​മ്പി​ലി​ന് അ​ടി​യ​ന്ത​ര നോ​ട്ടീ​സ് അ​യ​ക്കാ​ൻ മൂ​വാ​റ്റു​പു​ഴ മു​ൻ​സി​ഫ്‌ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തോ​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​രോ​ഹ​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. പാ​യി​പ്ര സ്വ​ദേ​ശി പി.​എ​സ്. സ​നി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്. ന​വം​ബ​ർ 28നു ​മു​മ്പ് വി​ശ​ദീ​ക​ര​ണം ന​ൽ​കാ​നാ​ണ് ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഉ​ത്ത​ര​വ് പ്ര​ത്യേ​ക ദൂ​ത​ൻ വ​ഴി ശ​നി​യാ​ഴ്ച ത​ന്നെ കൈ​മാ​റാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ചാ​ർ​ജ് കൈ​മാ​റ​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ന​ൽ​കി​യ കേ​സ് ഡി​സം​ബ​ർ ര​ണ്ടി​ന് പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ ഡി​സം​ബ​ർ ഒ​ന്നി​ന് ചാ​ർ​ജ് കൈ​മാ​റാ​ൻ നി​ല​വി​ലെ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആ ​വി​വ​രം ഹ​ര​ജി​ക്കാ​ര​ൻ കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ഈ ​മാ​സം 28ന്​ ​പ​രി​ഗ​ണി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഹ​ര​ജി​ക്കാ​ര​നു​വേ​ണ്ടി അ​ഡ്വ. ജി​ജോ ജോ​സ​ഫ്, അ​ഡ്വ. എ​ൽ​ദോ​സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - Court notice to Shafi Parambil; Youth Congress in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.