അഭയകേസ്​: തെളിവ്​ നശിപ്പിച്ചതിന്​ മുൻ എസ്​.പി കെ.ടി മൈക്കിളിനെതിരെ നടപടി വേണമെന്ന്​ കോടതി

തിരുവനന്തപുരം : അഭയകേസിൽ തെളിവ്​ നശിപ്പിച്ചതിന്​ ക്രൈംബ്രാഞ്ച്​ മുൻ എസ്​.പി കെ.ടി മൈക്കിളിനെതിരെ നടപടി വേണമെന്ന്​ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി. ഡി.ജി.പിയെ ഇതിനായി ചുമതലപ്പെടുത്തുകയും ചെയ്​തിട്ടുണ്ട്​. വിധിന്യായത്തിലാണ്​ ഇതുമായി ബന്ധപ്പെട്ട പരാമർശമുള്ളത്​. അഭയകേസിന്‍റെ തുടക്കം മുതൽ കേസ്​ അട്ടിമറിക്കാൻ മൈക്കിൾ ശ്രമിച്ചുവെന്ന്​ ആരോപണമുണ്ടായിരുന്നു.

അഭയയെ തലക്കടിച്ച്​ കിണറ്റിലിട്ട്​ കൊല​പ്പെടുത്തുകയായിരുന്നുവെന്നാണ്​ കോടതി വിധിന്യായത്തിൽ പറയുന്നത്​. ഫാ. തോമസ്​ എം. കോട്ടൂർ വിവരാവകാശ പ്രവർത്തകനോട്​ നടത്തിയ കുറ്റസമ്മതം ശക്​തമായ തെളിവ്​. രാജുവിന്‍റെ മൊഴിയും വിശ്വസനീയം. സിസ്റ്റർ സെഫിയുടെ വൈദ്യപരിശോധന ഫലവും അടുക്കളയിലെ സാന്നിധ്യവും ശക്​തമായ തെളിവായി. ഫാദർ കോട്ടൂർ കോൺവെന്‍റിലെ സ്ഥിരം സന്ദർശകനാണെന്നും വിധിന്യായത്തിലുണ്ട്​.

സി​സ്​​റ്റ​ർ അ​ഭ​യ കൊ​ല​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ ഫാ. ​തോ​മ​സ് എം. ​കോ​ട്ടൂ​രിന് ഇരട്ട ജീവപര്യന്തവും സി​സ്​​റ്റ​ർ സെ​ഫി​ക്ക് ജീ​വ​പ​ര്യ​ന്തം തടവ്​ ശിക്ഷയും കോടതി ഇന്ന്​ വിധിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.