കോട്ടയം: കോടതിവിധി പി.ജെ. ജോസഫിന് തിരിച്ചടിയാണെന്ന് ജോസ് കെ.മാണി എം.പി. തനിക്ക് എതിരായ വിധിയെ തെറ്റായി വ്യാഖ്യാനിച്ച് മാധ്യമങ്ങളിലൂടെ നുണപ്രചരിപ്പിക്കാൻ ജോസഫ് ശ്രമിക്കുകയാണെന്ന് കട്ടപ്പന സബ് കോടതിയുടെ 20പേജ് വിധിയിെല 31, 32 പരാമർശങ്ങൾ ചൂണ്ടിക്കാട്ടി വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ചെയർമാെൻറ അധികാരം തന്നിൽ നിക്ഷിപ്തമാണെന്നുവാദിച്ച് പി.ജെ. ജോസഫ് എടുത്ത എല്ലാ തീരുമാനവും അസാധുവാക്കുന്നതാണ് കോടതിവിധി. ഈ സാഹചര്യത്തിൽ വർക്കിങ് ചെയർമാനായ ജോസഫിന് ചെയർമാെൻറ അധികാരങ്ങൾ നിർവഹിക്കാൻ അവകാശമില്ല. ജോസഫിെൻറ രണ്ടു വാദങ്ങളും തെറ്റാണെന്ന് കോടതി സൂചിപ്പിട്ടുണ്ട്. ചെയർമാെൻറ അഭാവത്തിൽ വർക്കിങ് ചെയർമാൻ അധികാരമുെണ്ടന്നായിരുന്നു ഒന്നാമത്തെ വാദം.
കേരള േകാൺഗ്രസ് ഭരണഘടനയനുസരിച്ച് ചെയർമാൻ മരിച്ചാൽ ഉണ്ടാകുന്നത് ഒഴിവല്ലെന്നും താൽക്കാലിക അസാന്നിധ്യം മാത്രമാണെന്നും ജനാധിപത്യ രീതിയിൽ സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്ത് ഭൂരിപക്ഷ തീരുമാനം അംഗീകരിക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.
ചെയർമാെൻറ കാര്യത്തിൽ താൽക്കാലിക ഒഴിവല്ല ഉണ്ടായതെന്ന് വ്യക്തമാണ്. പാർട്ടി ഭാരവാഹികളെ ഫോൺവിളിച്ചും ഭീഷണിപ്പെടുത്തിയും ഒപ്പം നിർത്താനുള്ള നീക്കമാണ് നടക്കുന്നത്. പുതിയ ചെയർമാനെ തെരഞ്ഞെടുക്കാതെ ആ പദവി ആർക്കും വഹിക്കാനാകില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. വിധിപ്പകർപ്പ് പൂർണമായും പരിശോധിച്ചശേഷം നിയമോപദേശം കിട്ടിയശേഷം തുടർനടപടിയെടുക്കും.
തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ നവംബർ 26നകം മുഴുവൻ രേഖകളടക്കം ഹാജരാക്കാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ ജോസഫിന് കത്തുനൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ചിഹ്നം അനുവദിച്ചതടക്കമുള്ള കാര്യങ്ങളും വിശദീകരിക്കേണ്ടിവരും. പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പി.ജെ. ജോസഫ് ദുർബലപ്പെടുത്തി. യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിൽ കൂടിയാലോചനകൾക്കൊടുവിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ ജോസഫ് അംഗീകരിച്ചില്ല. വിവാദത്തിലേക്ക് പോകരുതെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞതിനാലാണ് ഇക്കാര്യങ്ങൾ ഇതുവരെ പറയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.