കോട്ടയം: ആരോഗ്യവകുപ്പിൻെറ ക്വാറൈൻറൻ നിർദ്ദേശത്തെ ധിക്കരിച്ച് സ്ഥലംവിട്ട കോട്ടയം സ്വദേശിക്കെതിരെ കേസെടുത ്തു. കോട്ടയം ഇടവട്ടം മറവൻ തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെ തലയോലപ്പറമ്പ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത െന്ന് പൊലീസ് അറിയിച്ചു.
മാർച്ച് 14 നാണ് ഇയാൾ വിദേശത്ത് നിന്നും എത്തിയത്. ആരോഗ്യ പരിശോധനക്കുശേഷം ആരോഗ്യവകുപ്പ് പുറത്തിറങ്ങരുത് എന്ന് നിർദ്ദേശിച്ചിരുന്നു. വീട്ടുനിരീക്ഷണം നിർദ്ദേശിച്ചിരുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി ഭവന സന്ദർശനം നടത്തിയിരുന്നു.
എന്നാൽ കഴിഞ്ഞദിവസം വീട്ടിലെത്തിയ ഉദ്യോഗസ്ഥർ നന്ദകുമാർ വീട്ടിലില്ലെന്ന് മനസിലാക്കി. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ മോശമായ ഭാഷയിൽ ഉദ്യോഗസ്ഥരോട് കയർക്കുകയായിരുന്നുവെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.