ആലപ്പുഴ: സഹജീവികളോട് എങ്ങനെ ഐക്യപ്പെടാനാകും എന്നതിെൻറ ഉത്തമ മാതൃകയാവുകയായിരുന്നു വെള്ളിയാഴ്ച ജില്ല കോടതിയിലെ ഒരു പറ്റം ജീവനക്കാർ. എം.എ.സി.ടി ജില്ല ജഡ്ജ് ജാക്സൻ എം. ജോസഫിെൻറ നേതൃത്വത്തിൽ റമദാനിൽ നോമ്പനുഷ്ഠിക്കുന്ന വിശ്വാസികളോട് അവർ വിശപ്പ് െകാണ്ട് ഐക്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മോട്ടോർ ആക്സിഡൻറ് ൈട്രബ്യൂണൽ കോടതിയിലും അഡീഷനൽ ജില്ല കോടതിയിലും ജോലിക്കെത്തിയ 35ലധികം ജീവനക്കാരാണ് ഒരു ദിവസം നോമ്പ് നോറ്റ് എത്തിയത്. ഇവരെ അതിന് പ്രേരിപ്പിച്ചതാകട്ടെ ജഡ്ജി ജാക്സൻ എം. ജോസഫും. 2002ൽ ജോലിക്ക് പ്രവേശിച്ച കാലം മുതൽ റമദാനിൽ താൻ നോമ്പ് നോൽക്കാറുണ്ടെന്ന് ജാക്സൻ പറയുന്നു. 17ാം രാവിലെ നോമ്പാണ് അധികവും നോൽക്കാറുള്ളത്. വിവിധയിടങ്ങളിൽ സേവനം അനുഷ്ഠിച്ചപ്പോഴൊക്കെ തനിക്കൊപ്പമുള്ള ജീവനക്കാരെയും നോമ്പിെൻറ മഹത്ത്വം ഓർമിപ്പിച്ച് അവരെക്കൊണ്ട് േനാമ്പ് എടുപ്പിച്ചിട്ടുള്ളതായും അദ്ദേഹം പറയുന്നു. ഇന്ത്യ മുഴുവൻ ഒരു ദിവസം നോമ്പുകാരോട് ഐക്യപ്പെട്ട് നോമ്പ് നോൽക്കണമെന്നാണ് തെൻറ അഭിപ്രായമെന്നും ഈ ന്യായാധിപൻ കൂട്ടിച്ചേർത്തു.
എറണാകുളം വടുതല മങ്ങഴ വീട്ടിലാണ് താമസം. ഭാര്യ പ്രീതിയും മക്കളായ ഡാനിയൽ, സാമുവൽ, ഇമ്മാനുവൽ, മറിയം എന്നിവരുമായി നിലവിൽ ആലപ്പുഴയിൽ താമസിക്കുന്നു. മൂന്ന് വർഷമായി ആലപ്പുഴയിൽ ഉണ്ട്. അടുത്ത് തൊടുപുഴയിലേക്ക് സ്ഥലംമാറ്റം ആയിരിക്കുകയാണ്. ജീവനക്കാരോട് നോമ്പ് നോൽക്കുന്ന കാര്യം പറഞ്ഞപ്പോൾ എല്ലാവരും പിന്തുണച്ചതായും അദ്ദേഹം പറഞ്ഞു. വൈകീട്ട് നോമ്പു തുറക്കുള്ള വിഭവങ്ങളും നൽകിയാണ് ഇദ്ദേഹം ജീവനക്കാരെ യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.