എറണാകുളത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ അഞ്ചുവയസുകാരന്​

കൊച്ചി: എറണാകുളം ജില്ലയിൽ ഞായറാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ചത്​ അഞ്ചുവയസുകാരന്​. കുട്ടിയുടെ അമ്മ കോവിഡ്​ ബാധിച്ച്​ ചികിത്സയിലാണ്​. ചെന്നൈയിൽ സ്​ഥിരമാക്കിയ എറണാകുളം ജില്ലക്കാരിയായ ഇവർ കിഡ്​നി ചികിത്സക്കായി മേയ്​ ആറിനാണ്​ കേരളത്തിലേക്ക്​ റോഡ്​ മാർഗം എത്തിയത്​. ഇവരുടെ മകനാണ്​ ഇന്ന്​ രോഗം സ്​ഥിരീകരിച്ചത്​. കുട്ടിയെ കളമശേരി മെഡിക്കൽ കോളജിൽ പ്ര​േവശിപ്പിച്ചു. കുട്ടിയുമായി അടുത്തിടപഴകിയ അടുത്ത ബന്ധുക്കളായ മൂന്നുപേരെയും മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാക്കി. കുട്ടിയുമായി സമ്പർക്കത്തൽ വന്നവരുടെ പട്ടിക തയാറാക്കി വരികയാണ്​. 

എറണാകുളം ജില്ലയിൽ ഞായറാഴ്​ച പുതുതായി 451 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 139  പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 1596  ആയി. ഇതിൽ 15  പേർ ഹൈറിസ്ക്ക് വിഭാഗത്തിലും, 1581  പേർ ലോ റിസ്ക് വിഭാഗത്തിലുമാണ്.

ഞായറാഴ്​ച 14 പേയാണ്​ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്​. കളമശ്ശേരി മെഡിക്കൽ കോളജ് അഞ്ച്​, സ്വകാര്യ ആശുപത്രികൾ ഒമ്പത്​ എന്നിങ്ങനെയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം. 


 

Tags:    
News Summary - Covid 19 Ernakulam District Updates -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.