വ്യാജവാർത്ത പ്രചരിപ്പിച്ച കേസ്​; കൽപ്പറ്റയിൽ രണ്ടുപേർകൂടി അറസ്​റ്റിൽ

കൽപ്പറ്റ: കോവിഡ്​19 രോധബാധ സംബന്ധിച്ച്​ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തിൽ രണ്ടുപേർ ക ൂടി അറസ്​റ്റിൽ. വാട്​സ്​ആപ്​ ഗ്രൂപ്പ്​ അഡ്​മിൻമാരായ പൊഴുതന മൈലുംപാത്തി സ്വദേശികളായ കൂട്ടുപുലയിക്കൽ വീട്ടിൽ ഷിബിൻ (24), വറ​ങ്കോടൻ വീട്ടിൽ ആഷിദ്​ (24) എന്നിവരെയാണ്​ കൽപ്പറ്റ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു.

വെള്ളിയാഴ്​ച പൊഴുതന മൈലുംപ്പാത്തി സ്വദേശി താണിക്കൽ വീട്ടിൽ ഫഹദിനെ​​ (25) കൽപ്പറ്റ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു​. ശേഷം ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്​തിരുന്നു. ഇതോടെ കേസിൽ മൂന്നുപേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ​ നാലാം മൈൽ സ്വദേശിക്ക്​ കോവിഡ്​19 സ്ഥിരീകരിച്ചുവെന്ന​്​ പ്രചരിപ്പിച്ചതിനാണ്​ അറസ്​റ്റ്​​. വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ ഇനിയും അറസ്​റ്റുണ്ടാകുമെന്ന്​ പൊലീസ്​ അറിയിച്ചു.

Full View
Tags:    
News Summary - Covid 19 Fake news Whatsapp group Admins Arrested -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.