​‘‘നീയൊക്കെ ഉള്ളപ്പോൾ എങ്ങനെ കേരളം തോൽക്കും’’

മലപ്പുറം: കൂരിയാട്​ സ്വദേശിക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതിനുപിന്നാലെ കൂട്ടുകാര​​​െൻറ വെളിപ്പെടുത്തൽ വൈറലാകുന്നു. അബൂദബിയിൽ നിന്നും വന്നതിന്​ ശേഷം േ​രാഗി നാട്ടുകാരെയോ വീട്ടുകാരെയോ സന്ദർശിച്ചിരുന്നില്ല. സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച് സ്വന്തം വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു രോഗിയെന്ന്​ മലപ്പുറം ജില്ല കളക്​ടർ ജാഫർ മാലിക്കും വ്യക്തമാക്കിയിരുന്നു.

ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണരൂപം:

അതെ കോവിഡ് 19 മലപ്പുറം ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് കൂരിയാട്ടുകാരൻ തന്നെ ഞങ്ങടെ നാട്ടുകാരൻ. എന്നാൽ അവനെ അബുദാബിയിൽ നിന്നും വന്നതിന് ശേഷം ആരും കണ്ടിട്ടില്ല നാട്ടുകാർ മാത്രമല്ല വീട്ടുകാരെയും കാണാൻ അവൻ കൂട്ടാക്കിയിട്ടില്ല നാട്ടിൽ ഇറങ്ങിയ ഉടനെ ചെറിയ പനിയുടെ സാധ്യത കണ്ടപ്പോൾ വീട്ടിൽ വിളിച്ചു എല്ലാവരെയും പറഞ്ഞയച്ചു പിന്നീട് വീട്ടിൽ ഐസുലേഷനിൽ ആയിരുന്നു ആരുമായും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ല ഹോസ്പിറ്റലിൽ പോയതും തനിച്ച് ഡ്രൈവ് ചെയ്ത്. ടെസ്റ്റുകൾ നടത്തി റിസൾട്ട്‌ വന്ന് പോസിറ്റീവ്.. ഉടൻ അവൻ തന്നെ നാട്ടുകാർക്ക് ഗ്രൂപ്പിൽ വോയിസും അയച്ചു ആരും പേടിക്കേണ്ടട്ടാ ആർക്കും ഉണ്ടാവൂല ആരുമായും ഒരു നിലയിലും ബന്ധപ്പെട്ടിട്ടില്ല...
എല്ലാവരും പ്രാർത്ഥിച്ചാൽ മാത്രം മതി...!
എന്തൊരു മനുഷ്യനാടോ നീ
നീയൊക്കെ ഉള്ളപ്പോൾ എങ്ങനെയാ കേരളം തോറ്റു പോവാ....
തോൽപിച്ചു കളഞ്ഞല്ലോടാ

Full View
Tags:    
News Summary - covid 19 kerala malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.