പത്തനംതിട്ട: നിസാമുദ്ദീനിലെ മർകസ് പള്ളിയിൽ നടന്ന തബ്ലീഗ് സംഗമത്തിൽ പങ്കെടുത്ത പത്തനംതിട്ട സ്വദേശികളുടെ സാമ്പ്ൾ പരിശോധിച്ചതിൽ ഒമ്പതു പേരുടെ ഫലം നെഗറ്റീവ്. ജില്ലയിൽനിന്ന് ആകെ 26 പേർ പങ്കെടുത്തതായാണ് കണ്ടെത്തിയത്. ഇതിൽ 13 പേരുടെ സാമ്പ്ളുകളാണ് പരിശോധനക്കയച്ചിരുന്നതെന്ന് ജില്ല കലക്ടർ പി.ബി. നൂഹ് അറിയിച്ചു.
അതേസമയം, പെരുന്നാട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നയാളുടെ പിതാവ് മരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ അലട്ടിയിരുന്നതായും കോവിഡ് ലക്ഷണങ്ങൾ കണ്ടിട്ടില്ലെന്നുമാണ് വിവരം.
എന്നാൽ, അദ്ദേഹത്തിന് കോവിഡ് ബാധയുണ്ടായിരുന്നോ എന്ന് അറിയാനായി രക്ത, സ്രവ സാമ്പ്ളുകൾ പരിശോധനക്കയച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മുൻനിർത്തിയാണ് സാമ്പ്ൾ പരിേശാധനക്കയച്ചതെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.