കോഴിക്കോട്: കോവിഡ് രോഗചികിത്സയിൽ ഉപയോഗിക്കുന്ന 'െറംഡിസിവിർ' കുത്തിവെപ്പ് മരുന്നിന് വിലകുറച്ച് കമ്പനികൾ. ഇൗ മരുന്ന് കോവിഡ് ചികിത്സയിൽ ഫലപ്രദമാണോയെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും രണ്ടാം തരംഗത്തിൽ ആവശ്യക്കാരേറുന്നതിനിടെയാണ് വില കുറച്ചത്. ഏഴു കമ്പനികളാണ് വില താഴ്ത്താൻ തയാറായത്.
കാഡില ഹെൽത്ത് കെയറിെൻറ 'റെംഡാക്' എന്ന പേരിലുള്ള 100 മില്ലി ഗ്രാം ഇൻജക്ഷൻ െറംഡിസിവിറിെൻറ വില മൂന്നിലൊന്നായാണ് കുറച്ചത്, 2800 രൂപയിൽനിന്ന് 899. ബയോകോൺ ബയോക്സിെൻറ 'റെംവിനി'ന് 3950 രൂപായിരുന്നത് 2450 രൂപയായി. ഡോ. റെഡ്ഡീസിെൻറ 'റെഡിക്സി'ന് 5400 രൂപയിൽനിന്ന് 2700ഉം സിപ്ലയുടെ 'സിപ്രമി'ക്ക് 4000ത്തിൽനിന്ന് 3000ഉം മൈലൻ ഫാർമസ്യൂട്ടിക്കൽസിെൻറ 'ഡെസ്റം' ഇൻജക്ഷന് 4800ൽ നിന്ന് 3400ഉം ആയി കുറഞ്ഞു.
ജൂബിലൻറ് ജനറിക്സ് പുറത്തിറക്കുന്ന 'ജൂബി-ആർ' റെംഡിസിവിർ 100 മില്ലിഗ്രാമിന് 3400ഉം ഹെറ്റോറോ ഹെൽത്ത്കെയറിെൻറ 'കോവിഫോർ' എന്ന പേരിലുള്ള മരുന്നിന് 3490 രൂപയുമാണ് വില. നിലവിലിത് 4700ഉം 5400ഉം രൂപയായിരുന്നു. ദേശീയ മരുന്നുവില നിയന്ത്രണസമിതി പുതിയ വിലക്കുറവിന് അംഗീകാരം നൽകി. കോവിഡിെൻറ തുടക്കകാലത്ത് ഡെക്സാമെത്തസോൺ എന്ന മരുന്ന് ഉപയോഗിച്ചിരുന്നു. മലമ്പനിക്കുള്ള ഹൈഡ്രോക്സി ക്ലോറോക്വിനും ഡോക്ടർമാർ പരീക്ഷിച്ചു.
കേരളത്തിലടക്കം ഇൗ മരുന്ന് ഐ.സി.യു രോഗികൾക്കും നൽകിയിരുന്നു. പ്ലാസ്മ ചികിത്സ നൽകുന്നതും അവസാനിപ്പിച്ചതോടെയാണ് െറംഡിസിവിറിൽ ആരോഗ്യവിദഗ്ധർ അഭയംതേടുന്നത്. ആശുപത്രിവാസത്തിെൻറ ദൈർഘ്യം കുറക്കാമെന്നതാണ് ഈ മരുന്നിെൻറ പ്രേത്യകതയായി പറയുന്നത്.
കോവിഡിെൻറ രണ്ടാം വരവിൽ വ്യാപകമായി െറംഡിസിവിർ ഉപയോഗിച്ചതോടെ ക്ഷാമം നേരിടുന്നുണ്ട്. തുടർന്ന് കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ഉൽപാദനം ഇരട്ടിയാക്കാൻ പ്രമുഖ മരുന്നുകമ്പനികൾ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വീട്ടിൽ ചികിത്സയിലുള്ളവർക്ക് െറംഡിസിവിർ എന്ന ആൻറി വൈറൽ മരുന്ന് നൽകരുതെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഐ.സി.യുവിലും വെൻറിലേറ്ററിലുമുള്ള അതിഗുരുതര രോഗികൾക്കാണ് െറംഡിസിവിർ നൽകുന്നത്.
അത്യാവശ്യത്തിന് കുറച്ച് പേർക്ക് ഈ മരുന്ന് നൽകാമെന്ന് ഐ.എം.എ ജോയൻറ് സെക്രട്ടറി ഡോ. അജിത് ഭാസ്കർ പറഞ്ഞു. എല്ലാവർക്കും ഈ മരുന്ന് കുത്തിവെക്കേണ്ടതില്ല. ഒരു വർഷം മുമ്പ് മാത്രം ഉപയോഗിച്ചുതുടങ്ങിയ റെംഡിസിവിറിനെ കരുതലോടെ കാണണം. ഐ.സി.യുവിലുള്ള എല്ലാവർക്കും ഇവ നൽകേണ്ടതില്ല. കൃത്യമായ നിരീക്ഷണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.