തിരുവനന്തപുരം: സംസ്ഥാനത്ത് 10 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. എട്ടുപേർ രോഗമുക്തരായി. ഇടുക്കി നാല്, ക ോഴിക്കോട്, കോട്ടയം രണ്ടുവീതവും, തിരുവനന്തപുരം, കൊല്ലം ഒന്നുവീതവുമാണ് പോസിറ്റീവായത്. കാസർകോട് ആറുപ േർക്കും മലപ്പുറം, കണ്ണൂർ ഒന്നുവീതവുമാണ് നെഗറ്റീവായതെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ര ോഗബാധ സ്ഥിരീകരിച്ച പത്തുപേരിൽ നാലുപേർ അയൽ സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. രണ്ടുപേർ വിദേശത്തുനിന്ന് വന ്നവരും. നാലപേർക്ക് സമ്പർക്കം മൂലവുമാണ് രോഗബാധയുണ്ടായത്. 447 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇ തിൽ 129 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു. 23, 876 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 23439 പേർ വീടുകളിലും 437 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 21334 സാമ്പിളുകൾ പരിശോധിച്ചു. 20326 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ഈ നാലു ജില്ലകൾ റെഡ് സോണിൽ തന്നെ തുടരും. കണ്ണൂരിൽ നിരീക്ഷണത്തിലുള്ളത് 2592 പേരാണ്. കാസർകോട്ട് 3,126 പേർ, കോഴിക്കോട് 2,770 പേരും മലപ്പുറത്ത് 2465 പേരും നിരീക്ഷണത്തിലുണ്ട്. മറ്റു പത്തുജില്ലകളും ഒറഞ്ച് സോണുകളാകും. റെഡ് സോണുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ അതേപടി തുടരുമെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോട്ടയം ഇടുക്കി ജില്ലകളെ ഗ്രീൻ സോണിൽ ഉൾപ്പെടുത്തി ചില ഇളവുകൾ നൽകിയിരുന്നു. ഇന്ന് കോട്ടയത്തും ഇടുക്കിയിലും പുതുതായി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗ്രീൻ സോണിൽനിന്ന് മാറ്റി ഓറഞ്ചിൽ ഉൾപ്പെടുത്തി. ഓറഞ്ച് മേഖലയിലുളള്ള പത്തുജില്ലകളിൽ ഹോട്ട്സ്പോട്ടായ പഞ്ചായത്തുകൾ അടച്ചിടും. എന്നാൽ മുനിസിപ്പൽ അതിർത്തിയിൽ വാർഡുകൾ അടിസ്ഥാനമായും കോർപറേഷൻ ഡിവിഷനുകളുമായും എടുത്ത് അടച്ചിടും. ഇതിൽ ഏതെല്ലാം പ്രദേശങ്ങളാണ് ഹോട്ട്്്്സ്പോട്ട് പരിധിയിൽ വരികയെന്ന് ജില്ല ഭരണസംവിധാനം തീരുമാനിക്കും.
കണ്ണുർ പരിയാരം മെഡിക്കൽ കോളജിലെയും കോട്ടയം മെഡിക്കൽ കോളജിലെയും കോവിഡ് 19 ലാബിന് ഐ.സി.എം.ആർ അംഗീകാരം ലഭിച്ചു. കണ്ണൂർ മെഡിക്കൽ കോളജ് കോവിഡ് ലാബിൽ നാളെ മുതൽ പരിശോധന ആരംഭിക്കാനാകും. ഈ ലാബിൽ നാല് റിയൽ ടൈം പി.സി.ആർ മെഷീനുകൾ തയാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 15ഉം പിന്നീട് 60 വരെയും പരിശോധന ദിനംപ്രതി നടത്താനാകും.ഇതോടെ 14 സർക്കാർ ലാബുകളിലും രണ്ടു സ്വകാര്യ ലാബുകളിലും പരിശോധന നടത്തിവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.