കോവിഡ്​ 19: ആരോഗ്യ പ്രശ്നമുള്ളവർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്​

പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ രോഗ ഭീക്ഷണിയുടെ പശ്ചാത്തലം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം പു റപ്പെടുവിച്ചിരിക്കുന്നതിനാൽ രോഗബാധ ഉള്ളവരും ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ളവരും ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.

കൊറോണ രോഗത്തിൻെറ നിരീക്ഷണത്തിലുള്ളവരും അവരുടെ കുടുംബത്തിലുള്ള അംഗങ്ങളും കഴിയുന്നതും ശബരിമല യാത്രക്ക് മുതിരരുതെന്നും ദേവസ്വം ബോർഡ് പ്രസിഡൻറ്​ അഡ്വ. എൻ. വാസു വാർത്താകുറിപ്പിൽ അഭ്യർത്ഥിച്ചു. മീനമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറക്കുന്നത് ഈ മാസം 13ന് ആണ്. 18-ാം തീയതി ക്ഷേത്രനട അടയ്ക്കും.

Tags:    
News Summary - covid 19 sabarimala-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.