തിരുവനന്തപുരം: രോഗിയെ പുഴുവരിച്ചതടക്കം കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകളുണ്ടാകുന്ന പശ്ചാത്തലത്തിൽ മേൽനോട്ടത്തിനും ഏകോപനത്തിനുമായി െമഡിക്കൽ കോളജുകളിൽ കോവിഡ് സെല്ലുകൾ രൂപവത്കരിക്കാൻ സർക്കാർ നിർദേശം.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ഇൗ സംവിധാനം. ചികിത്സയിൽ കഴിയുന്നവർ ആത്മഹത്യ ചെയ്തതും മൃതദേഹം മാറിനൽകിയതുമടക്കം പ്രശ്നങ്ങൾ ആരോഗ്യ വകുപ്പിെൻറ പ്രവർത്തനങ്ങളെ തന്നെ ചോദ്യംചെയ്യുന്ന നിലയിലേക്ക് മാറുന്ന സാഹചര്യത്തിലാണ് അടിയന്തര നീക്കം. രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡി.എം.ഇ നൽകിയ റിപ്പോർട്ടിൽ അടിയന്തരമായി കോവിഡ് സെൽ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോവിഡ് ചികിത്സ കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് എല്ലാ മെഡിക്കൽ കോളജിലും നോഡൽ ഒാഫിസർമാരുണ്ട്.
തിരുവനന്തപുരം െമഡിക്കൽ കോളജിൽ മാത്രം നാല് നോഡൽ ഒാഫിസർമാരാണുള്ളത്. ഇവർക്ക് മുകളിലാണ് കോവിഡ് സെല്ലിെൻറ പ്രവർത്തനം. രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ സമരവുമായി ബന്ധപ്പെട്ട് പലയിടത്തും നോഡൽ ഒാഫിസർമാർ ചുമതല രാജിവെച്ചായിരുന്നു പ്രതിേഷധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.