കൽപ്പറ്റ: വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരുന്ന യുവാവ് പൊതു സ്ഥലത്ത് ഇറങ്ങി നടന്നതിനെ തുടർന്ന് പൊലീസ് കേസെടുത്തു. കൽപ്പറ്റ മണിയങ്കോട് സ്വദേശിക്കെതിരെയാണ് കേസെടുത്തത്.
വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പും പൊലീസും ഇയാൾക്ക് കർശന നിർദേശം നൽകിയിരുന്നു. വയനാട് ജില്ല സൈബർ സെല്ലിൻെറ ആധുനിക ജിയോ ഫെൻസിങ് സംവിധാനം വഴിയാണ് ഇയാൾ നിർേദശങ്ങൾ ലംഘിച്ചത് കണ്ടെത്തിയത്.
കൂടുതൽ ആളുകൾ പങ്കെടുക്കുന്ന മതപരമായ ചടങ്ങുകൾ നടത്താൻ പാടില്ലെന്ന സർക്കാർ നിർദേശം ലംഘിച്ച് ജുമുഅ സംഘടിപ്പിച്ച പള്ളകമ്മിറ്റിക്കെതിരെയും കേസെടുത്തു. പടിഞ്ഞാറത്തറ ടൗൺ പള്ളി മഹല്ല് കമ്മിറ്റി ഭാരവാഹികളെ പ്രതിചേർത്താണ് പടിഞ്ഞാറത്തറ പൊലീസ് കേസെടുത്തത്.
കോവിഡ് വൈറസ് വ്യാപനം തടയുന്നതിൻെറ ഭാഗമായി ജില്ലയിൽ ഇതുവരെ 14 േകസുകളും വ്യാജപ്രചരണം നടത്തിയതിൻെറ ഭാഗമായി രണ്ടു കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടു നിരീക്ഷണം നിർദേശം ലംഘിച്ചാലും 20 പേരിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് പ്രാർഥന ഉൾപ്പെടെയുള്ള കാര്യങ്ങൾ തുടർന്നാലും കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.