തിരുവനന്തപുരം: കോവിഡിെൻറ പേരിൽ ആളുകളെ ‘ചാപ്പ കുത്തരുതെ’ന്നും രോഗത്തെയും രോഗികളെയും രോഗ സാധ്യതയുള്ളവരെയും കുറിച്ചുള്ള വിശേഷണങ്ങൾ സൂക്ഷിച്ച് പ്രയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). പുതുതായി കോവിഡ് വ്യാപിച്ച ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ അത് പ്രാദേശിക വ്യാപനമെന്ന ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ഇൗ മുന്നറിയിപ്പ്. സാമൂഹിക ചാപ്പകുത്തലിനെതിരെ സർക്കാറും മാധ്യമങ്ങളും അടക്കം സ്വീകരിക്കേണ്ട നടപടിയെ കുറിച്ചുള്ള മാർഗനിർദേശമാണ് നൽകുന്നത്.
കോവിഡ് ബാധിതരെന്ന് മുദ്രകുത്തി സംസ്ഥാനത്ത് പ്രായമായ ദമ്പതികളെ ഫ്ലാറ്റ് മുറിയിൽ പൂട്ടിയിടുകയും കൊറോണയെന്ന് വാതിലിൽ ബോർഡ് വെക്കുകയും ചെയ്തിരുന്നു. പല വിദേശ സന്ദർശകർക്കും രോഗബാധിതർ അല്ലെങ്കിൽ കൂടി ഹോട്ടൽ മുറിയും ആഹാരവും നിഷേധിച്ച സംഭവമുണ്ടായി. പ്രാദേശിക വ്യാപനത്തിെൻറ ഘട്ടത്തിൽ സാമൂഹിക ചാപ്പകുത്തലാവും പ്രധാന വെല്ലുവിളിയിലൊെന്നന്നാണ് സർക്കാറിെൻറയും വിലയിരുത്തൽ. കോവിഡിനെ കുറിച്ചുള്ള വാക്കുകൾ പോലും സൂക്ഷിച്ച് വേണം ഉപയോഗിക്കാനെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ നിർദേശം.
കോവിഡ് ‘സംശയിക്കുന്ന കേസ്’ ‘ഒറ്റപ്പെട്ട് കഴിയൽ’ തുടങ്ങിയ വാക്കുകൾ ജനങ്ങൾക്ക് മോശം സന്ദേശം നൽകും. മുദ്രകുത്തലിന് പ്രേരിപ്പിക്കും. പകരം ‘വൈറസ് ബാധിതർ എന്ന് കരുതാവുന്ന’ ‘വൈറസ് ബാധ ഉണ്ടാകാനിടയുള്ള’ വാക്കുകളാവും അഭികാമ്യം. സാമൂഹിക ചാപ്പകുത്തലിന് ഇടയാക്കുന്ന വാക്കുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ ഒറ്റപ്പെടൽ ഭയന്ന് ജനങ്ങളെ രോഗബാധ വിവരം മറച്ചുവെക്കാൻ പ്രേരിപ്പിക്കുകയും ചികിത്സ ഉടൻ തേടുന്നതിൽനിന്ന് പിന്നാക്കം പോകുന്നതിനും ഇടയാക്കും. ആരോഗ്യകരമായ പെരുമാറ്റം സ്വീകരിക്കുന്നതിൽ നിന്നും വിമുഖരാകും. രോഗബാധിതരുടെ പ്രദേശം, വംശീയത എന്നിവ വെളിപ്പെടുത്തരുത്.
Latest Video
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.