മലപ്പുറത്ത് ജില്ല പൊലീസ്​ മേധാവി എസ്. സുജിത് ദാസി​െൻറ നേതൃത്വത്തില്‍ നടന്ന പരിശോധന

കോവിഡ്​ ആക്​ടീവ്​ കേസ്​: യു.പിയെ മറികടന്ന് കേരളം മൂന്നാംസ്​ഥാനത്തേക്ക്​

തി​രു​വ​ന​ന്ത​പു​​രം: ഡി​സ്ചാ​ർ​ജ് മാ​​ർ​ഗ​രേ​ഖ​യി​ൽ സു​പ്ര​ധാ​ന മാ​റ്റം വ​രു​ത്തി​യി​ട്ടും ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ (ആ​ക്​​ടീ​വ്​ കേ​സു​ക​ളി​ൽ) സം​സ്ഥാ​നം യു.​പി​യെ മ​റി​ക​ട​ന്ന്​ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക്. മ​ഹാ​രാ​ഷ്​​ട്ര​യും (6,59,013) ക​ർ​ണാ​ട​ക​യും (4,44,754) യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രു​േ​മ്പാ​ൾ തി​ങ്ക​ളാ​ഴ്​​ച​വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച്​ കേ​ര​ള​ത്തി​ലെ ആ​ക്​​ടീ​വ്​ കേ​സു​ക​ൾ 3,46,230 ആ​ണ്.

പ്ര​തി​ദി​ന കേ​സു​ക​ൾ കൂ​ടു​ക​യും ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രും നേ​രി​യ ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രു​മാ​യി കോ​വി​ഡ്​ ബാ​ധി​ത​ർ​ക്ക്​ പ​രി​ശോ​ധ​ന​യി​ല്ലാ​തെ​ത​ന്നെ രോ​ഗ​മു​ക്തി നി​ർ​ണ​യി​ക്കും വി​ധം ഡി​സ്​​ചാ​ർ​ജ്​​ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ സം​സ്ഥാ​നം ഇ​ള​വ്​ വ​രു​ത്തി​യി​രു​ന്നു.

മൂ​ന്ന്​ ദി​വ​സം തു​ട​ർ​ച്ചാ​യി ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ങ്കി​ൽ ​രോ​ഗം ഭേ​ദ​മാ​യ​താ​യി ക​ണ​ക്കാ​ക്കാ​മെ​ന്നാ​ണ്​ പു​തി​യ മാ​ന​ദ​ണ്ഡം. ഇ​തോ​ടെ രോ​ഗ​മു​ക്തി നി​ര​ക്കി​ൽ വ​ലി​യ കു​റ​വു​ണ്ടാ​കു​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ഏ​റ്റ​വും ഉ​യ​ർ​ന്ന രോ​ഗ​മു​ക്തി നി​ര​ക്കു​ള്ള 10 സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ആ​റാ​മ​താ​ണ്​ കേ​ര​ളം. പ്ര​തി​ദി​നം 16,296 പേ​ർ​ക്കാ​ണ്​ ഇ​വി​ടെ രോ​ഗം ഭേ​ദ​മാ​കു​ന്ന​ത്. രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ്​ മു​ക്തി​യു​ടെ 73 ശ​ത​മാ​ന​വു​മു​ള്ള പ​ത്ത്​ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​മ​തു​ള്ള മ​ഹാ​രാ​ഷ്​​ട്ര​യി​ൽ 51356 പേ​ർ​ക്കാ​ണ്​ രോ​ഗം ഭേ​ദ​മാ​കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ചി​കി​ത്സ​യി​ലു​ള്ള​ത്​ എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്, 54,076 പേ​ർ. കു​റ​വ്​ 6039 ആ​ക്​​ടീ​വ്​ കേ​സു​ക​ളു​ള്ള കൊ​ല്ല​ത്തും. കോ​ട്ട​യം, ഇ​ടു​ക്കി, കാ​സ​ർ​കോ​ട്, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട്, ​െകാ​ല്ലം ​ജി​ല്ല​ക​ളി​ലൊ​ഴി​കെ മ​റ്റ്​ എ​ട്ടി​ട​ങ്ങ​ളി​ലും 15,000 ന്​ ​മു​ക​ളി​ൽ ​രോ​ഗി​ക​ളാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 

ആ​ക്​​ടീ​വ്​ കേ​സു​ക​ൾ

എ​റ​ണാ​കു​ളം 54076

മ​ല​പ്പു​റം 38754

തൃ​​ശൂ​ർ 37756

തി​രു​വ​ന​ന്ത​പു​രം 27776

പാ​ല​ക്കാ​ട്​ 24321

ക​ണ്ണൂ​ർ 23514

ആ​ല​പ്പു​ഴ 19924

കോ​ട്ട​യം 16615

ഇ​ടു​ക്കി 14283

കാ​സ​ർ​കോ​ട്​ 13014

പ​ത്ത​നം​തി​ട്ട 12113

വ​യ​നാ​ട്​ 11005

കൊ​ല്ലം 6039

ആ​ക്​​ടീ​വ ്​ കേ​സു​ക​ളു​ടെ വ​ർ​ധ​ന

തീയ​തി കേ​സു​ക​ൾ

ഏ​പ്രി​ൽ 27 24718

ഏ​പ്രി​ൽ 28 266646

ഏ​പ്രി​ൽ 29 284086

ഏ​പ്രി​ൽ 30 303733

മേ​യ്​ 01 323828

മേ​യ്​ 02 339441

മേ​യ്​ 03 345887

Tags:    
News Summary - covid active Case: Kerala overtakes UP to third position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.