പോസിറ്റീവ്​ കേസുകൾ കുറയുന്നത്​ ആശ്വാസകരം - മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ പോസിറ്റീവ്​ കേസുകൾ കുറയുന്നത്​ ആശ്വാസകരമാണെന്ന് ആരോഗ്യ​ മന്ത്രി ക െ.കെ. ശൈലജ പറഞ്ഞു. സർക്കാറി​​​െൻറയും ആരോഗ്യപ്രവർത്തകരുടെയുമെല്ലാം കൂട്ടായ പരിശ്രമത്തിന്​ ഫലം ലഭിക്കുന്നുണ് ട്​. വൈറസ്​ വ്യാപനത്തി​​​െൻറ ഗ്രാഫ്​ താഴ്​ത്തുകയാണ്​ ലക്ഷ്യം.

എന്നാൽ, പൂർണമായി ആശ്വാസം ലഭി​ച്ചെന്ന്​ പറയാനാവില്ല. തൊട്ടടുത്ത സംസ്​ഥാനങ്ങളിൽ രോഗവ്യാപനം ഉണ്ടാകുന്നത്​ ആശങ്ക ഉയർത്തുകയാണ്​. കോവിഡ്​ പരിശോധനക്കായി സംസ്​ഥാനത്ത്​ പത്ത്​ ലാബുകൾ സജ്ജമാണ്​. പരിശോധനക്ക്​ നിലവിൽ ആവ​ശ്യത്തിന്​ കിറ്റുകളുണ്ട്​.

അതേസമയം, റാപ്പിഡ്​ ടെസ്​റ്റ്​ നടത്താൻ കൂടുതൽ കിറ്റുകൾ വേണ്ടിവരും. കിറ്റുകൾക്കായി കാത്തിരിക്കുകയാണ്​. ലോക്ക്​ഡൗൺ ക്രമീകരണം കേന്ദ്ര നിർദേശ പ്രകാരം മാത്രമേ മാറ്റം വരുത്തുകയുള്ളൂ.

വിഷുവിന്​ സാധനങ്ങൾ വാങ്ങാൻ വരുന്നവർ സാമൂഹിക അകലം പാലിക്കണം. ആഘോഷങ്ങൾ പരിമിതപ്പെടുത്തണം. ജനങ്ങൾ ഒന്നായിട്ട്​ പുറത്തിറങ്ങുന്നത്​ നിയന്ത്രി​ക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - covid cases are coming down in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.